സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം
Sunday, July 3, 2022 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പാ​സ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ത​ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ആ​റു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​ന​ത്തി​ന്‍റെ 20-ാം ബാ​ച്ച് ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി നി​ർ​വ​ഹി​ച്ചു.

മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ര​ജീ​ന്ദ്ര സ​ച്ചാ​ർ ക​മ്മീ​ഷ​ന്‍റെ​യും കേ​ര​ള​ത്തി​ൽ പാ​ലോ​ളി ക​മ്മി​റ്റി​യു​ടെ​യും ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് 2013 ൽ ​ന​ഗ​ര​സ​ഭ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും കൂ​ടി​ക്കാ​ഴ്ച​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ 60 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം ന​ൽ​കി​യ​ത്. 300 ൽ ​പ​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഈ ​കേ​ന്ദ്ര​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ത​സ്തി​ക​ക​ളി​ൽ ജോ​ലി നേ​ടി​യി​ട്ടു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ പി.​റ​ജീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​നാ​തി​യി​ൽ സാ​ലി​ഹ്, പി. ​റ​ജീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.