സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Friday, July 1, 2022 10:27 PM IST
മാ​റ​ഞ്ചേ​രി: മാ​റ​ഞ്ചേ​രി കാ​ഞ്ഞി​ര​മു​ക്ക് ആ​ളം കാ​യ​ലി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. പൊ​ന്നാ​നി ചെ​റു​വാ​യ്ക്ക​ര മാ​ന്പ​റ്റ​പാ​ടം സ്വ​ദേ​ശി മു​ല്ല​ക്കോ​യ​മാ​ന​കം ഉ​മ്മ​റി​ന്‍റെ മ​ക​ൻ ഫാ​സി​ൽ (15) ആ​ണ് മു​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഏ​ഴു പേ​ർ ആ​ളം കാ​യ​ലി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കാ​യ​ലി​ലെ ചു​ഴി​ൽ​പ്പെ​ട്ട ഫാ​സി​ലി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്ത് കാ​യ​ലി​ൽ മു​ങ്ങു​ന്ന​തു ക​ണ്ടു കൂ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ചു. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കി. പൊ​ന്നാ​നി തൃ​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​യാ​ണ് ഫാ​സി​ൽ. ഫാ​ത്തി​മ​യാ​ണ് ഫാ​സി​ലി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫ​ഹ​ദ്, ബാ​സി​ൽ, ഫ​വാ​സ്. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ പ​ത്തി​നു ച​മ്ര​വ​ട്ടം ജം​ഗ്ഷ​ൻ വേ​ദാം മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ.