മൂ​ന്നാം കേ​ര​ള​സ​ഭ ക​ഴി​ഞ്ഞി​ട്ടും പ്ര​വാ​സി​ക​ൾ​ക്ക് തി​രി​ച്ച​ടി​യെ​ന്ന്
Thursday, June 30, 2022 12:48 AM IST
നി​ല​ന്പൂ​ർ: നി​താ​ഖ​ത്തും കൊ​റോ​ണ​യും ക​ഴി​ഞ്ഞു ദീ​ർ​ഘ കാ​ല​ത്തി​നു ശേ​ഷം ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​വ​ധി​യും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വും തു​ട​ങ്ങി​യ​തോ​ടെ ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്നു നാ​ട്ടി​ലേ​ക്കു തി​രി​ച്ചു വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ൾ ടി​ക്ക​റ്റ് നി​ര​ക്കും കു​ത്ത​നെ കൂ​ട്ടി പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്ന പ്ര​വാ​സി​ക​ളി​ൽ നി​ന്നു ക​ഴു​ത്ത​റു​പ്പ​ൻ ചാ​ർ​ജാ​ണ് വി​മാ​ന ക​ന്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഖ​ത്ത​റി​ൽ നി​ന്നു ക​രി​പ്പൂ​ർ എ​യ​ർ​പ്പോ​ർ​ട്ടി​ലേ​ക്കു 35,000 രൂ​പ മു​ത​ൽ 65,000 രൂ​പ വ​രെ ടി​ക്ക​റ്റ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്നു. എ​ന്നാ​ൽ, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു ദു​ബാ​യി​ലേ​ക്കു 8500 മു​ത​ൽ 9500 രൂ​പ വ​രെ​യാ​ണ് നി​ര​ക്ക്.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​വാ​സി​ക​ൾ​ക്കു മാ​ന്യ​മാ​യ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട് ഷാ​ന​വാ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ​ര​ന്പ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തെ​ക്കു​ന്പാ​ടി ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. ഹ​സ​ൻ, സ​ലാം ആ​ല​ങ്ങ​ത്തി​ൽ, ല​ത്തീ​ഫ്, ച​ന്ദ്ര​ൻ, തോ​മ​സ്, സൈ​ഫു ഏ​നാ​ന്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.