കാ​ളി​കാ​വി​ൽ കു​ടും​ബ​ശ്രീ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം
Wednesday, June 29, 2022 12:37 AM IST
കാ​ളി​കാ​വ്: കു​ടും​ബ​ശ്രീ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം കാ​ളി​കാ​വി​ൽ സം​ഘ​ടി​പ്പി​ച്ചു. കാ​ളി​കാ​വ് ബി.​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ലെ​യും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി നൂ​റു​ക്ക​ണ​ക്കി​നു വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു. വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്ക്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ, ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ, രം​ഗ​ശ്രീ ക​ലാ​പ്ര​തി​ഭ​ക​ൾ എ​ന്നി​വ​രെ അ​നു​മോ​ദി​ക്കു​ക​യും ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്നു വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി ജ​സീ​റ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സീ​താ​ല​ക്ഷ്മി, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ എ.​പി ന​സീ​മ ബീ​ഗം, ത​ങ്ക​മ്മു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ വൈ​സ​ർ എം. ​ഉ​മ്മു​സ​ൽ​മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നൂ​പ് മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.