ജെം​സ് കോ​ള​ജ് വാ​യനവാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Wednesday, June 29, 2022 12:37 AM IST
രാ​മ​പു​രം: രാ​മ​പു​രം ജെം​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് വാ​യ​നാ​വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു. അ​ധ്യാ​പ​ക​ൻ എം. ജീ​വേ​ഷി​ന്‍റെ എ​ന്‍റെ പ്ര​ണ​യ ക​വി​ത​ക​ൾ​ എ​ന്ന ക​വി​താ സ​മാ​ഹാ​രം ച​ല​ച്ചി​ത്ര​ഗാ​ന ര​ച​യി​താ​വ് ബി.​കെ. ഹ​രി നാ​രാ​യ​ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ന​വി​ൻ മോ​ഹ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.
അ​ധ്യാ​പി​ക പി. ​ശീ​ത​ൾ പു​സ്ത​ക പ​രി​ച​യം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ചീ​ഫ് ലൈ​ബ്രേ​റി​യ​ൻ സ്മി​താ പ്ര​മോ​ദ് രാ​മ​പു​ര​ത്തി​ന്‍റെ ​വാ​യ​ന​യി​ലേ​ക്കൊ​രു ക്ലി​ക്ക് എ​ന്ന ക​ഥാ​സ​മാ​ഹാ​രം കോ​ള​ജ് ചെ​യ​ർ​മാ​ൻ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു.
കോ​ള​ജി​ന്‍റെ അ​ക്കാ​ഡ​മി​ക് ആ​ൻ​ഡ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​ബാ​ല​ഗോ​പാ​ല​ൻ ഉ​ണ്ണി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. എ​ഴു​ത്തു​കാ​ര​ൻ സു​രേ​ഷ് തെ​ക്കീ​ട്ടി​ൽ പു​സ്ത​ക പ​രി​ച​യം ന​ട​ത്തി.
രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​ജ​ബ്ബാ​റും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ പി.​ടി ഹം​സ​യും അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള പു​സ്ത​ക ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പു​സ്ത​ക തൊ​ട്ടി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മു​കു​ൽ​സു ച​ക്ക​ച്ച​ൻ നി​ർ​വ​ഹി​ച്ചു.
ആ​ദ്യ​സം​ഭാ​വ​ന ഡോ. ​ബാ​ല​ഗോ​പാ​ല​ൻ ഉ​ണ്ണി ന​ൽ​കി. ച​ട​ങ്ങി​ൽ പ​ത്മ​ശ്രീ സ​ത്യ​നാ​രാ​യ​ണ​ൻ മു​ണ്ടൂ​ർ സ​ന്ദേ​ശം ന​ൽ​കി. ജ​യ​ശ്രീ, മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ഗോ​പി​നാ​ഥ് പു​ല​രി, റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ, മൂ​സ​ക്കു​ട്ടി, സ്മി​താ പ്ര​മോ​ദ് രാ​മ​പു​രം, എം. ​ജീ​വേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി.