നി​ല​ന്പൂ​രി​ലെ റോ​ഡ് വി​ക​സ​നം അ​വ​താ​ള​ത്തി​ൽ
Tuesday, June 28, 2022 12:02 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ടൗ​ണി​ലെ റോ​ഡ് വി​ക​സ​നം അ​വ​താ​ള​ത്തി​ൽ. നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കെ.​എ​ൻ.​ജി. റോ​ഡി​ന്‍റെ നി​ല​ന്പൂ​ർ ടൗ​ണി​ലാ​ണ് വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം മൂ​ലം ന​ട​പ​ടി വൈ​കു​ന്ന​ത്. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ര​ണ്ടു മാ​സം മു​ന്പു ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ളി​ന് മു​ന്പാ​യി റോ​ഡ് വി​ക​സ​നം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.
2019-ൽ ​റ​വ​ന്യൂ വ​കു​പ്പ് സ​ർ​വേ ന​ട​ത്തി സ്കെ​ച്ചും പ്ലാ​നും പൊ​തു​മ​രാ​മ​ത്ത് നി​ല​ന്പൂ​ർ റോ​ഡ്സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ഡി​ന്‍റെ കൈ​യേ​റ്റം വ്യ​ക്ത​മാ​കു​ന്ന സ​ർ​വേ റി​പ്പോ​ർ​ട്ട് റ​വ​ന്യൂ വ​കു​പ്പ് ന​ൽ​കി​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തു ദു​രൂ​ഹ​മാ​ണ്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന ട്രാ​ഫി​ക്് ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ബ​ഷീ​ർ ന​ട​പ​ടി വൈ​കു​ന്ന​തി​നു​ള്ള പ്ര​തി​ഷേ​ധം ഇ​രു​വ​കു​പ്പു​ക​ളെ​യും അ​റി​യി​ച്ചു.
സ​ർ​വേ ന​ട​ത്തി സ്കെ​ച്ചും പ്ലാ​നും 2019 തി​ൽ ത​ന്നെ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​നി സ​ർ​വേ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും നി​ല​ന്പൂ​ർ ഡെ​പൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, സ​ർ​വേ വൈ​കു​ന്ന​താ​ണ് ന​ട​പ​ടി വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ല​ന്പൂ​ർ റോ​ഡ്സ് വി​ഭാ​ഗം എ.​ഇ. മു​ഹ​സി​ന്‍റെ മ​റു​പ​ടി.

ഗ​താ​ഗ​ത കു​രു​ക്കു​മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന നി​ല​ന്പൂ​ർ ടൗ​ണി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ മൂ​ലം റോ​ഡ് വീ​തി കൂ​ട്ട​ൽ കാ​ല​പ​രി​ധി​യി​ല്ലാ​തെ നീ​ണ്ടു​പോ​കാ​ൻ കാ​ര​ണം. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യു​ടെ ഗു​ണം നി​ല​ന്പൂ​ർ ടൗ​ണി​ൽ ല​ഭി​ക്കാ​ൻ റോ​ഡി​ന്‍റെ വീ​തി 12 മീ​റ്റ​ർ കൂ​ട്ടു​ക​യ​ല്ലാ​തെമ​റ്റു മാ​ർ​ഗ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം.