ല​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി
Tuesday, June 28, 2022 12:01 AM IST
കൊ​ള​ത്തൂ​ർ: ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​ബീ​ർ കൊ​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​പി.​എ.​നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ബ്ലോ​ക്ക് മെം​ബ​ർ എം. ​റ​ഹ്മ​ത്തു​ന്നി​സ, മെം​ബ​ർ ക​ള​ത്തി​ങ്ങ​ൽ സ​ക്കീ​ർ, മെം​ബ​ർ ന​ഫ്ല, കെ. ​അ​ബ്ദു​സ​ലാം, മാ​നു ത​ങ്ങ​ൾ, ഇ. ​വ​സ​ന്ത​കു​മാ​രി, സി. ​അ​നി​യ​ൻ, ഖ​ദീ​ച്ച എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി​ക്കെ​തിരേ
യു​വ​ത​ല​മു​റ മു​ന്നോ​ട്ടു വ​ര​ണം

നി​ല​ന്പൂ​ർ: ല​ഹ​രി​ക്കെ​തി​രെ യു​വ​ത​ല​മു​റ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നു നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ, എ​ക്സൈ​സ് വ​കു​പ്പു​ക​ൾ, നെ​ഹ്റു യു​വ​കേ​ന്ദ്ര, ജി​ല്ലാ ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന വി​വ​ധ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ക്നാം​തോ​പ്പി​ൽ സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. മ​ണി​ക​ണ്ഠ​ൻ, കെ. ​സ​ന്തോ​ഷ്, പി.​വി. ഉ​ദ​യ​കു​മാ​ർ, ജോ​സ് അ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നി​ല​ന്പൂ​ർ എ​ഇ​ഒ ഇ. ​അ​ബ്ദു​ൾ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ന് മു​ന്പാ​യി ടൗ​ണി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ന്നു.