അ​മി​ത പി​ഴ ഈ​ടാ​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വയ്​ക്കേ​ണ്ടി​വ​രുമെന്ന്
Sunday, June 26, 2022 12:13 AM IST
നി​ല​ന്പൂ​ർ: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പേ​രി​ൽ അ​മി​ത പി​ഴ ചു​മ​ത്തു​ന്ന ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ന​ട​പ​ടി തു​ട​ർ​ന്നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വെ​ച്ച് പെ​ർ​മി​റ്റു​ക​ൾ തി​രി​ച്ചു ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ണ്യ മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്ക് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ക​മ്മീ​ഷ​നെ വെ​ക്കാ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പ് ഇ​ത്ര പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ബ​സ് വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി ന​വ​നീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഖ​ജാ​ൻ​ജി ഹം​സ എ​രി​ക്കു​ന്ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ്രൈ​റ്റ് നാ​ണി ഹാ​ജി, വി​വി​ധ താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ നി​ല​ന്പൂ​ർ, മു​നീ​ർ വ​ണ്ടൂ​ർ, എ​ൻ.​കെ. ശി​ശു​പാ​ല​ൻ, വെ​ട്ട​ത്തൂ​ർ മു​ഹ​മ്മ​ദ​ലി ഹാ​ജി, റ​ഫീ​ഖ് പ​ടി​ക്ക​ൽ, കു​ഞ്ഞു​മൊ​യ്തീ​ൻ തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.