‘നി​റ​വ്’ സ​പ്ലൈ​കോ സ്ഥാ​പ​ക ദി​നാ​ഘോ​ഷം നാ​ളെ
Saturday, June 25, 2022 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​യി​ര​ത്തി തൊ​ള്ളാ​യി​രത്തി എ​ഴു​പ​ത്തി​നാ​ല് ജൂ​ണ്‍ 25 നു ​സ്ഥാ​പി​ത​മാ​യ കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ (സ​പ്ലൈ​കോ) സ്ഥാ​പ​ക​ദി​ന ആ​ഘോ​ഷി​ക്കു​ന്നു. 48 വ​ർ​ഷം പൂ​ർ​ത്തി​യാ​യ സ​പ്ലൈ​കോ, പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്നു. താ​ലൂ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​പ്ലൈ​കോ ഒൗ​ട്ട്ലെ​റ്റു​ക​ൾ നി​ല​വി​ലു​ണ്ട്. മ​ങ്ക​ട, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഡീ​ഷ​ണ​ൽ ഒൗ​ട്ട് ലെറ്റു​ക​ളു​മു​ണ്ട്.സ​പ്ലൈ​കോ​യു​ടെ സ്ഥാ​പ​ക​ദി​നം 26നു ​അ​ങ്ങാ​ടി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഘോ​ഷി​ക്കും.
ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്റ്റ​റു​മാ​യ സ​ഞ്ജീ​ബ് കു​മാ​ർ പ​ട്ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യും.എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക​്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​തീ​ഷ്കു​മാ​റി​നും മാ​സ്റ്റേ​ഴ്സ് അ​ത് ല​റ്റി​ക്് ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ മു​ൻ അ​സി​സ്റ്റ​ന്‍റ് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ കെ.​പി. ഷ​ഫീ​റി​നെ​യും സ​പ്ലൈ​കോ​യി​ൽ നി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
ഉ​ച്ച​ക്ക് ശേ​ഷം സം​ഗീ​ത സം​വി​ധാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ ജി​തേ​ഷ് നാ​രാ​യ​ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ താ​ലൂ​ക്ക് ഡി​പ്പോ മാ​നേ​ജ​ർ ശി​വ​ദാ​സ് പി​ലാ​പ്പ​റ​ന്പി​ൽ, ജൂ​ണി​യ​ർ മാ​നേ​ജ​ർ വി. ​അ​ബ്ദു, ഒൗട്ട് ലെറ്റ് മാ​നേ​ജ​ർ​മാ​രാ​യ അ​ർ​ജു​ൻ, ജ​യേ​ഷ് പി ​ജോ​സ​ഫ്, വി. ​അ​സ​റു​ദീ​ൻ, ജ​യ​കൃ​ഷ്ണ​ൻ, ക​ന​ക​ദു​ർ​ഗ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.