വി​ദ്യാ​ദീ​പം തെ​ളി​യി​ച്ച് സൗ​ഹൃ​ദ യാ​ത്ര
Sunday, May 29, 2022 1:55 AM IST
രാ​മ​പു​രം: വി​ദ്യാ​ദീ​പം തെ​ളി​യി​ച്ച് നാ​ടൊ​രു​മി​ച്ച് ഒ​രു ദി​വ​സ​ത്തെ ഗ്രാ​മ​സൗ​ഹൃ​ദ യാ​ത്ര വേ​റി​ട്ട കാ​ഴ്ച​യാ​യി. ആ​ദ​ർ​ശ​ങ്ങ​ളും വി​ശ്വാ​സ ആ​ചാ​ര​ങ്ങ​ളും നി​ല​നി​ൽ​ക്കെ ഹൃ​ദ​യ​ങ്ങ​ൾ അ​ടു​ക്കാ​നും അ​ടു​ത്ത​റി​യാ​നു​മു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യു​ള്ള വി​നോ​ദ​യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി. രാ​മ​പു​രം വി​ദ്യാ​ദീ​പം ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രാ​യ എം. ​വേ​ണു​ഗോ​പാ​ല​ൻ, ടി. ​ഹം​സ, സ​രേ​ഷ് ബാ​ബു, ഉ​ഷാ​ശ​ങ്ക​ർ, കോ​നൂ​ർ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ നൂ​ർ ലൈ​ക്ക്, തു​ഞ്ച​ൻ​പ​റ​ന്പ, ഭാ​ര​ത​പു​ഴ, ച​മ്ര​വ​ട്ടം പാ​ലം, ചാ​വ​ക്കാ​ട് പ​ഞ്ച​വ​ടി മ​റൈ​ൻ വേ​ൾ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് ഒ​രു ദി​വ​സ​ത്തെ സൗ​ഹൃ​ദ യാ​ത്ര അ​വ​സാ​നി​ച്ച​ത്.