ട്രാ​വ​ല​ർ വാ​ൻ മ​റി​ഞ്ഞു ഏ​ഴു പേ​ർ​ക്കു പ​രി​ക്ക്
Saturday, May 28, 2022 1:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ല​ത്ത് ഐ​ടി​ഐ​യ്ക്ക് സ​മീ​പം ട്രാ​വ​ല​ർ​വാ​ൻ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ഏ​ഴു പേ​ർ​ക്കു പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​രി​ൽ നി​ന്നു കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കു​ന്ന വാ​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ല്ല​ക്ക​ൽ കു​ള​ന്പ് വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ (70), ഭാ​ര്യ വ​സ​ന്ത (57), മ​ക​ൻ ന​ന്ദു (17), ച​ന്ദ്രി​ക (40), വി​ജി​ത (19 ), സ​ദീ​ക്ഷ (1), ഡ്രൈ​വ​ർ വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി പാ​റ​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സി​നാ​ൻ (19) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.