സം​രം​ഭ​ക​ത്വ ശി​ൽ​പ്പ​ശാ​ല ജൂ​ണ്‍ ഒ​ന്നി​ന്
Saturday, May 28, 2022 1:09 AM IST
വ​ളാ​ഞ്ചേ​രി: വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ൽ 2022-23 സാ​ന്പ​ത്തി​ക വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി മു​നി​സി​പ്പ​ൽ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​ന്പ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കു​റ്റി​പ്പു​റം ബ്ലോ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ർ പി.​എ ഫ​വാ​സ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. സ​ഹ​ക​ര​ണ​ബാ​ങ്ക്, കു​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ളും നോ​മി​നേ​റ്റ് അം​ഗ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. പു​തി​യ സം​രം​ഭ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നും ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത സം​രം​ഭ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​ന്നാം​ഘ​ട്ട സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല ജൂ​ണ്‍ ഒ​ന്നി​നു ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം റി​യാ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നി, വ​ളാ​ഞ്ചേ​രി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ ഉ​മേ​ഷ്, വ​ളാ​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി. ​അ​ബ്ദു​നാ​സ​ർ, ടി.​കെ. ആ​ബി​ദ്അ​ലി, മു​ഹ​മ്മ​ദ് പാ​റ​യി​ൽ, യാ​സ​ർ അ​റ​ഫാ​ത്ത്, ഇ​ന്‍റേ​ണ്‍ അം​ഗ​ങ്ങ​ളാ​യ എ​ൻ.​ടി അ​സ്ക​ർ അ​ലി, ജി​തി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.