കോ​ട്ടെ​രു​മ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ വൃ​ദ്ധദ​ന്പ​തി​ക​ൾ വീ​ട് അ​ട​ച്ചു​പൂ​ട്ടി
Friday, May 27, 2022 12:34 AM IST
നി​ല​ന്പൂ​ർ: കോ​ട്ടെ​രു​മ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ വൃ​ദ്ധ ദ​ന്പ​തി​ക​ൾ വീ​ട് അ​ട​ച്ചു​പൂ​ട്ടി, മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ലേ​പ്പാ​ട​ത്താ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി കോ​ട്ടെ​രു​മ​ക​ൾ അ​ഥ​വാ മു​പ്ലി​വ​ണ്ടു​ക​ൾ വീ​ടു​ക​ൾ ക​യ്യ​ട​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ലേ​പ്പാ​ടം വാ​ർ​കൊ​ഴു​പ്പേ​ൽ തോ​മ​സ് എ​ന്ന 82 കാ​ര​നാ​ണ് ഭാ​ര്യ​യ്ക്ക് ഒ​പ്പം പോ​ത്തു​ക​ല്ലി​ൽ താ​മ​സി​ക്കു​ന്ന മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്.

ഓ​ടു​മേ​ഞ്ഞ വീ​ടി​നു​ള്ളി​ലും പു​റ​ത്തും കോ​ട്ടെ​രു​മ​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ വ​ന്ന​തോ​ടെ​യാ​ണ് താ​നും ഭാ​ര്യ​യും വീ​ട് പൂ​ട്ടി മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​തെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു. മാ​ജി​ക് ചോ​ക്ക് കൊ​ണ്ട് ഭി​ത്തി​യി​ലു​ൾ​പ്പെ​ടെ വ​ര​ച്ചാ​ൽ കോ​ട്ടെ​രു​മ​യെ ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് കേ​ട്ട​തോ​ടെ ക​ല്ലു​ണ്ട സ്വ​ദ്ദേ​ശി​യാ​യ ഷൗ​ക്ക​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് തോ​മ​സ്. ത​ന്‍റെ വീ​ട്ടി​ൽ മു​ന്പ് കോ​ട്ടെ​രു​മ ശ​ല്യം ഉ​ണ്ടാ​യ​പ്പോ​ൾ വീ​ടി​ന് തീ​യി​ടാ​ൻ വ​രെ ഒ​രു​ങ്ങി​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി എ​ന്ന് പ്ര​വാ​സി കൂ​ടി​യാ​യ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു, മാ​ജി​ക് ചോ​ക്ക് ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് 15 വ​ർ​ഷ​മാ​യി കോ​ട്ടെ​രു​മ ശ​ല്യം​മൂ​ലം പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന മൂ​ലേ​പ്പാ​ടം പാ​റ​പ്പു​റ​ത്ത് ബി​ന്ദു പ​റ​ഞ്ഞു.

രാ​ത്രി​യാ​കു​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ട്ടെ​രു​മ​ക​ളാ​ണ് വീ​ട്ടി​നു​ള്ളി​ലേ​ക്ക് പ​റ​ന്നെ​ത്തു​ന്ന​ത്. വീ​ടി​നു​ള്ളി​ലും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലും കോ​ട്ടെ​രു​മ​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
കോ​ട്ടെ​രു​മ​ക​ൾ കൂ​ട്ട​തോ​ടെ എ​ത്തി​യ​തോ​ടെ അ​ല​ർ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​യാ​സ​ങ്ങ​ളും അ​നു​ഭ​വി​ക്കു​ക​യാ​ണ്. റ​ബ​ർ തോ​ട്ട​ങ്ങ​ളോ​ട് ചേ​ർ​ന്ന വീ​ടു​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യി കോ​ട്ടെ​രു​മ​ക​ൾ താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ മാ​സ​ത്തോ​ടെ വീ​ടു​ക​ൾ കൈ​യ്യ​ട​ക്കി​യ കോ​ട്ടെ​രു​മ​ക​ൾ ഇ​നി വീ​ടു​ക​ൾ ഒ​ഴി​യ​ണ​മെ​ങ്കി​ൽ മ​ഴ​ക്കാ​ലം ശ​ക്ത​മാ​ക​ണം. മൂ​ലേ​പ്പാ​ടം, എ​ച്ച് ബ്ലോ​ക്ക്, ഇ​ടി​വ​ണ്ണ, തോ​ട്ടുപൊ​യി​ൽ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം കോ​ട്ടെ​രു​മ ശ​ല്യം വ്യാ​പ​ക​മാ​യി. കൂ​ട്ട​ത്തോ​ടെ ചാ​ക്കു​ക​ളി​ലാ​ക്കി ക​ത്തി​ച്ച് ക​ള​യു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ ഇ​ര​ട്ടി​യാ​ണ് ഓ​രോ ദി​വ​സ​വും വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.