‘കൂ​ടെ’ വാ​ർ​ഷി​കാ​ഘോ​ഷം നാളെ
Friday, May 27, 2022 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ കൂ​ടെ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ലാ ​ഫെ​സ്റ്റാ മെ​ഗാ എ​ക്സ്പോ 2022 എ​ന്ന പേ​രി​ൽ ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളു​മാ​യി മേ​യ് 28, 29 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

വ​നി​താ സം​ര​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ​യി​നം ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടേ​യും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടേ​യും വ​സ്ത്ര​ങ്ങ​ളു​ടേ​യും വി​പ​ണ​ന​മേ​ള, പാ​ച​ക​മ​ത്സ​രം കൂ​ടെ ഡ്ര​സ് ബാ​ങ്ക് ഉ​ദ്ഘാ​ട​നം, കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന മാ​ധ്യ​മ സ്വാ​ധീ​നം ത​ല​മു​റ​ക​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ച​ർ​ച്ച, സ്വ​പ്ന​സാ​ക്ഷാ​ൽ​കാ​ര​മാ​യ കൂ​ടെ എ​ഴു​ത്തു​കാ​രി​ക​ളു​ടെ വെ​യി​ൽ മു​ള​പ്പി​ച്ച സ്വ​പ്ന​ങ്ങ​ൾ എ​ന്ന എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം, കൂ​ടെ​യെ അ​റി​യാ​ൻ, കൂ​ടെ​യെ കേ​ൾ​ക്കാ​ൻ എ​ന്ന ക​ലാ​വി​രു​ന്നും ചേ​ർ​ന്ന​താ​ണ് ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന കൂ​ടെ വാ​ർ​ഷി​കാ​ഘോ​ഷം.

പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​രം, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി, ഷൗ​ക്ക​ത്ത് സ​ഹാ ജ്യോ​ത്സു, ന​ജീ​ബ് കു​റ്റി​പ്പു​റം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡോ.​ഫെ​ബീ​ന സീ​തി, ഇ​ന്ദി​ര നാ​യ​ർ, കെ.​ജി.​ജ​യ​ശ്രീ, കെ.​സി.​ഹ​സീ​ന, ന​ദീ​റ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.