വ​യോ​ധി​ക തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Monday, May 23, 2022 10:45 PM IST
അ​ങ്ങാ​ടി​പ്പു​റം: ത​ട്ടാ​ര​ക്കാ​ട് ആ​ട്ടീ​രി ക​ട്ടിം​ഗി​ന് സ​മീ​പം വ​യോ​ധി​ക​യെ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ തേ​ക്കി​ൻ​കോ​ട് പ​റ​ന്പി​ൽ​പീ​ടി​ക കാ​ളി(​ത​ങ്കു-65) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ കാ​ണാ​താ​യ ഇ​വ​ർ​ക്കാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​വി​ലെ 6.30നു ​റെ​യി​ൽ​പാ​ള​ത്തി​ൽ തീ​വ​ണ്ടി ത​ട്ടി​ത്തെ​റി​പ്പി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ സി.​കെ. നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. മു​ണ്ടാ​യി​യു​ടെ​യും ച​ക്കി​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞു​ട്ട​ൻ. മ​ക​ൾ: ഷാ​ജി​മോ​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ണ്ടി, പ​ദ്മാ​വ​തി, കു​ഞ്ഞി​പ്പ​റ​യ​ൻ, നാ​രാ​യ​ണ​ൻ, കൃ​ഷ്ണ​ൻ, പ​രേ​ത​നാ​യ കു​ഞ്ഞ​ൻ.

.