എ​സ്എ​ഫ്ഐ​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​ർ സം​ഗ​മി​ച്ചു
Monday, May 23, 2022 1:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ത്യാ​ഗോ​ജ്വ​ല​മാ​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് എ​സ്എ​ഫ്ഐ​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഇ​ന്നാ​രം​ഭി​ക്കു​ന്ന എ​സ്എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ അ​നു​ബ​ന്ധ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച പൂ​ർ​വ​കാ​ല നേ​തൃ​സം​ഗ​മം ‘സ​മ​ര സ്മൃ​തി’ ’പ​ങ്കാ​ളി​ത്തം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി. മ​ല​പ്പു​റം ജി​ല്ല​യി​ൽ എ​സ്എ​ഫ്ഐ പ്ര​സ്ഥാ​നം കെ​ട്ടി​പ്പടു​ക്കാ​ൻ ന​ട​ത്തി​യ ചെ​റു​ത്തു നി​ൽ​പ്പു മു​ൻ​കാ​ല നേ​താ​ക്ക​ൾ പ​ങ്കു​വ​ച്ചു. എ​സ്എ​ഫ്ഐ ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​കൂ​ടി​യാ​യ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ് സ​മ​ര​സ്മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ആ​ദി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളാ​യ വി. ​ശ​ശി​കു​മാ​ർ, വി.​പി അ​നി​ൽ, വി. ​ര​മേ​ശ​ൻ, പി.​കെ അ​ബ്ദു​ള്ള ന​വാ​സ്, അ​ഡ്വ.​സി.​എ​ച്ച് ആ​ഷി​ക്ക്, അ​ഡ്വ.​കി​ഴി​ശേ​രി പ്ര​ഭാ​ക​ര​ൻ, പി.​പി മു​ഹ​മ്മ​ദ്, പി.​കെ മു​ബ​ഷി​ർ, കെ.​പി ഗോ​പാ​ല​ൻ, ഹ​നീ​ഫ അ​ന്പാ​ടി, വേ​ണു ത​വ​നൂ​ർ, പ്ര​കാ​ശ് വാ​സു​ദേ​വ​ൻ, അ​ഡ്വ.​ടോം തോ​മ​സ്, എ. ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സ​ജാ​ദ് സ്വാ​ഗ​ത​വും ടി. ​സ്നേ​ഹ ന​ന്ദി​യും പ​റ​ഞ്ഞു.