തൊ​ഴി​ൽ​രം​ഗം ക​ടു​ത്ത ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്നു: കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ
Monday, May 23, 2022 1:13 AM IST
മ​ല​പ്പു​റം: തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​യും സാം​സ്കാ​രി​ക രം​ഗ​ത്തെ​യും എ​ല്ലാ മേ​ഖ​ല​ക​ളി​ലും ന​വ​ലി​ബ​റ​ൽ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ർ​ഗീ​യ, കു​ത്ത​ക ശ​ക്തി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നു കേ​ളു​വേ​ട്ട​ൻ പ​ഠ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം ന​ട​ന്ന ’നി​യോ ലി​ബ​റ​ൽ ന​യ​ങ്ങ​ളും തൊ​ഴി​ൽ മേ​ഖ​ല​യും’ എ​ന്ന സെ​മി​നാ​റി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം എ.​എ​സ്. സു​മ സം​ഘ​ട​നാ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം. ​ശ്രീ​ഹ​രി, ട്ര​ഷ​റ​ർ പി. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ർ​ച്ച​യി​ൽ വി​വി​ധ ഏ​രി​യ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വി. ​പ്ര​വീ​ണ്‍. (നി​ല​ന്പൂ​ർ), ഡോ.​പി. ജാ​വേ​ദ് അ​നീ​സ്. (തി​രൂ​ർ), എ​ൻ. സ​തീ​ഷ്കു​മാ​ർ. (പെ​രി​ന്ത​ൽ​മ​ണ്ണ), വി.​പി. ര​തീ​ഷ് (തി​രൂ​ര​ങ്ങാ​ടി), പി.​ആ​ർ. ഷാ​ൻ (മ​ഞ്ചേ​രി), വി.​വി സീ​ജ (പൊ​ന്നാ​നി), എം.​സി. മോ​ഹ​ന​ൻ (മ​ല​പ്പു​റം) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ബ്ദു​ൾ​റ​ഷീ​ദ് അ​റ​ഞ്ഞി​ക്ക​ൽ ചെ​യ​ർ​മാ​നും എ​ച്ച്.​പി അ​ബ്ദു​ൾ മ​ഹ്റൂ​ഫ് ക​ണ്‍​വീ​ന​റു​മാ​യി ജി​ല്ലാ സാം​സ്കാ​രി​ക​വേ​ദി പു​ന:​സം​ഘ​ടി​പ്പി​ച്ചു. വ​നി​താ ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി സു​നി​താ എ​സ്. വ​ർ​മ​യെ​യും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യി വി.​വി സീ​ജ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗ​വും പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​റു​മാ​യി​രു​ന്ന ഇ. ​ഗോ​പ​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും പൊ​ന്നാ​നി സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ)​മാ​യ പി. ​ജ​യ​രാ​ജ​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി.