അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ
Sunday, May 22, 2022 12:04 AM IST
കൊ​ണ്ടോ​ട്ടി: തേ​ഞ്ഞി​പ്പ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ ബി​ർ​ബും സ്വ​ദേ​ശി ഹ​സി​ബു​ൾ ഷെ​യ്ക്കി(44)​നെ​യാ​ണ് തേ​ഞ്ഞി​പ്പ​ലം ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ബി.ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തേ​ഞ്ഞി​പ്പ​ലം കാ​ക്ക​ഞ്ചേ​രി​യി​ൽ വ​ച്ച്് ഇ​ന്ന​ലെ രാ​ത്രി പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളി​ൽ നി​ന്നു വി​ൽ​പ്പ​ന​ക്കാ​യി പാ​ക്ക​റ്റു​ക​ളാ​യി സൂ​ക്ഷി​ച്ച അ​ഞ്ചു കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് കൂ​ടു​ത​ലാ​യും എ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, അ​ബ്ദു​ൾ അ​സീ​സ്, കെ.​ശ​ശി, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, സ​ഞ്ജീ​വ്, ര​തീ​ഷ് എ​ന്നി​വ​രും തേ​ഞ്ഞി​പ്പ​ലം എ​സ്ഐ സം​ഗീ​ത്, എ​എ​സ്ഐ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു ദി​വ​സം മു​ന്പ് ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ കൊ​ണ്ടോ​ട്ടി​യി​ൽ നി​ന്നും അ​രീ​ക്കോ​ടു നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.