എ​ള​മ​രം​ക​ട​വ് പാ​ലം നാ​ളെ നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Sunday, May 22, 2022 12:04 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം-​കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന എ​ള​മ​രം ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. എ​ള​മ​രം​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം വൈ​കീ​ട്ട് 5.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കാ​യി​ക മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​വും. ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. എം.​പി​മാ​രാ​യ ഡോ.​എം.​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, എം.​കെ രാ​ഘ​വ​ൻ, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​ള​മ​രം ക​രീം, പി.​ടി.​എ റ​ഹിം എം​എ​ൽ​എ, ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ചാ​ലി​യാ​റി​ന് കു​റു​കെ എ​ള​മ​രം ക​ട​വി​ൽ നി​ർ​മി​ച്ച പാ​ലം മ​ല​പ്പു​റം ജി​ല്ല​യി​ലെ വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ള​മ​ര​ത്തെ​യും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മാ​വൂ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്നു. കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 35 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

350 മീ​റ്റ​ർ നീ​ള​ത്തി​ലും 11.5 മീ​റ്റ​ർ വീ​തി​യി​ലും നി​ർ​മി​ച്ച പാ​ല​ത്തി​ന് 10 സ്പാ​നു​ക​ളാ​ണു​ള്ള​ത്. ചാ​ലി​യാ​റി​ലെ പ്ര​ള​യ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടു വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഒ​രു മീ​റ്റ​ർ ഉ​യ​രം കൂ​ട്ടി പാ​ല​ത്തി​ന്‍റെ ഡി​സൈ​നി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലം മു​ത​ൽ എ​ട​വ​ണ്ണ​പ്പാ​റ വ​രെ​യു​ള്ള 2.8 കി​ലോ​മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡും എ​ള​മ​രം ജം​ഗ്ഷ​ൻ മു​ത​ൽ വാ​ലി​ല്ലാ​പു​ഴ വ​രെ​യു​ള്ള 1.8 കി​ലോ​മീ​റ്റ​ർ റോ​ഡും മ​റു​ഭാ​ഗ​ത്ത് പാ​ലം മു​ത​ൽ മാ​വൂ​ർ വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പാ​ലം തു​റ​ന്നു കൊ​ടു​ക്കു​ന്ന​തോ​ടെ എ​ള​മ​രം, അ​രീ​ക്കോ​ട് കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​ൻ​ഐ​ടി, കു​ന്ന​മം​ഗ​ലം, വ​യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കു​ന്ന​മം​ഗ​ലം താ​മ​ര​ശേ​രി, വ​യ​നാ​ട് ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ​ർ​ക്ക് ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് മേ​ഖ​ല​ക​ളി​ല​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ചേ​രാ​നാ​കും. മ​ല​പ്പു​റം പി​ഡ​ബ്ല്യു​ഡി ദേ​ശീ​യ​പാ​ത വി​ഭാ​ഗ​മാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല നി​ർ​വ​ഹി​ച്ച​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള പി​ടി​എ​സ് ഹൈ​ടൈ​ക് പ്രൊ​ജ​ക്ട്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും കെ.​കെ ബി​ൽ​ഡേ​ഴ്സും ചേ​ർ​ന്നാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.