രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്
Sunday, May 22, 2022 12:02 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ത​രി​ശി​ലെ എ​ൻ.​യു.​കെ.​മൗ​ല​വി സ്മാ​ര​ക ലൈ​ബ്ര​റി​ക്ക് കീ​ഴി​ലെ വ​യോ​ജ​ന വേ​ദി സൗ​ജ​ന്യ ജീ​വി​ത ശൈ​ലി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി. ക​രു​വാ​ര​ക്കു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ക്യാ​ന്പി​ൽ നൂ​റി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​എം. ജ​സീ​ർ, ജെ​പി​എ​ച്ച്എ​ൻ ലി​ജി ജോ​ർ​ജ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.