അങ്ങാടിപ്പുറം: മതേതരത്വം ഇന്ത്യയുടെ ആത്മാവാണെന്നും. വർഗീയ ശക്തികൾ ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുകയാണെന്നും ഡോ. എം.പി അബ്ദുസമദ് സമദാനി എംപി.
രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കേണ്ടവർ മസ്ജിദിനടിയിൽ അന്പലം തപ്പുകയാണ്. രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ അഹിംസയെയും സഹോദര്യതെതയും മതേതരത്വത്തേയും റദ്ദ് ചെയ്യുകയാണ്. ഭരണ പരാജയം മറച്ചുവയ്ക്കാൻ വർഗീയതയെ കൂട്ടു പിടിക്കുന്നു. രാജ്യത്തിന്റെ സാഹോദര്യം കാത്തുസൂക്ഷിക്കാൻ മുസ്ലിം ലീഗ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് മങ്കട മണ്ഡലം കമ്മിറ്റി അങ്ങാടിപ്പുറത്ത് നടത്തിയ യുവാജഗ്രത റാലിയുടെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത ലീഗ് പ്രസിഡന്റ് എം.ടി റാഫി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മർ അറക്കൽ പ്രമേയ പ്രഭാഷണം നടത്തി. കുന്നത്ത് മുഹമ്മദ്, അഡ്വ. ടി. കുഞ്ഞാലി, കുരിക്കൾ മുനീർ, ടി.പി. ഹാരിസ്, അനീസ് വെള്ളില, അബൂബക്കർ, ഹനീഫ പെരിഞ്ചീരി,ഷിഹാബ് ചോലയിൽ, ജാഫറലി തേറന്പൻ, ടി. ഷാഹുൽ ഹമീദ്, മുഹമ്മദാലി നരിക്കുന്നൻ, നിസാർ പാങ്ങ്, എൻ.പി. അൻസാർ, അമീർ പാതാരി, ഹാരിസ് കളത്തിൽ, ജാഫർ വെളളക്കാട്ട്, എൻ.പി.മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.