ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്ന്
Tuesday, May 17, 2022 11:56 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ളി​ലേ​ക്കാ​യി ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ 19-ാം വാ​ർ​ഡാ​യ വാ​ള​ക്കു​ട​യി​ൽ 71.31, ആ​ലം​ങ്കോ​ട്് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡാ​യ ഉ​ദി​നു​പ​റ​ന്പി​ൽ 82.53, വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡാ​യ പ​രു​ത്തി​ക്കാ​ട് 80.87 എ​ന്നീ നി​ല​യി​ലാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം. ഇ​ന്നു രാ​വി​ലെ 10ന് ​വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങും. ഉ​ച്ച​യോ​ടെ ഫ​ലം പ്ര​ഖ്യാ​പി​ക്കും. യു​ഡി​എ​ഫ് അം​ഗ​മാ​യി​രു​ന്ന വി​നോ​ദ്കു​മാ​ർ രാ​ജി​വ​ച്ച് ഒ​ഴി​വി​ലാ​ണ് പ​രു​ത്തി​ക്കാ​ട്ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. എ​ൽ​ഡി​എ​ഫ് അം​ഗ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ.​പി പു​രു​ഷോ​ത്ത​മ​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഉ​ദി​നു​പ​റ​ന്പി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി​യ​ത്. വാ​ള​ക്കു​ട​യി​ൽ യു​ഡി​എ​ഫ് പ്ര​തി​നി​ധി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്.