തു​വൂ​രി​ലെ ഹ​രി​ത ക​ർ​മസേ​ന​യ്ക്ക് സ്വ​ന്തം വാ​ഹ​ന​മാ​യി
Tuesday, May 17, 2022 12:40 AM IST
ക​രു​വാ​ര​കു​ണ്ട്: തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ സേ​ന​യ്ക്കു സ്വ​ന്തം വാ​ഹ​ന​മാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലെ​യും ശു​ചി​ത്വ മി​ഷ​ൻ ഫ​ണ്ടും ഉ​ൾ​പ്പെ​ടെ നാ​ല​ര ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഇ​ല​ക്ട്രി​ക് ഗു​ഡ്സ് വാ​ഹ​നം വാ​ങ്ങി​യ​ത്. പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നു വാ​ഹ​നം ഏ​റെ സ​ഹാ​യ​ക​ര​മാ​കും. ഹ​രി​ത ക​ർ​മ സേ​ന​യി​ലെ അം​ഗം ത​ന്നെ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും. സ്വ​ന്തം എം​സി​എ​ഫി​ന്‍റെ പ്ര​വൃ​ത്തി​യും പു​രോ​ഗ​തി​യി​ലാ​ണ്. ച​ട​ങ്ങി​ൽ് വൈ​സ് പ്ര​സി​ഡ​ന്‍​റ് കെ.​കെ.​സു​രേ​ന്ദ്ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​എ.​ജ​ലീ​ൽ, എ​ൻ.​പി.​നി​ർ​മ​ല, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ജെ.​രാ​ജു, അം​ഗ​ങ്ങ​ളാ​യ കെ. ​നി​ഷാ​ന്ത്, കു​രി​ക്ക​ൾ മു​നീ​ർ, മു​സ്ല്യാ​ര​ക​ത്ത് കു​ഞ്ഞാ​പ്പു, എ​ൻ.​ജ്യോ​തി, എ​ൻ.​കെ.​നാ​സ​ർ, ഹ​രി​ത ക​ർ​മ​സേ​ന ക​ണ്‍​സോ​ർ​ഷ്യം പ്ര​സി​ഡന്‍റ് പി.​ശാ​ര​ദ, സെ​ക്ര​ട്ട​റി എം.​റ​ഹ്മാ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.