ആന്‍റണി​ക്കാ​ട്ടി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, May 17, 2022 12:40 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ടി.​കെ. കോള​നി ആ​ന്‍റ​ണി​ക്കാ​ട്ടി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. ആ​ന്‍റണി​ക്കാ​ട് ചെ​റി​യ​ന്പ​നാ​ട്ട് നോ​ബി, അ​ഭി​ലാ​ഷ്, ഷി​ൻ​സ് എ​ന്നി​വ​രു​ടെ പു​ര​യി​ട​ങ്ങ​ളോ​ടു ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന എ​ത്തി​യ​ത്. നോ​ബി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ നൂ​റി​ല​ധി​കം കു​ല​ച്ച വാ​ഴ​ക​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​നാ​യി സ്ഥാ​പി​ച്ച ഇ​ല​ക്ട്രി​ക്് ഫെ​ൻ​സിം​ഗി​നെ മ​റി ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. ആ​ന്‍റണി​ക്കാ​ട് പ്ര​ദേ​ശ​ത്തു കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.
വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു വാ​ർ​ഡ് അം​ഗം വി.​കെ.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടാ​ന നാ​ശം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ക്കി​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കു ക​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും രാ​ത്രി കാ​വ​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും വ​നം വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.