അ​ധ്യാ​പ​ക​ന്‍റെ പീ​ഡ​നം: സി​പി​എം ന​ല്ല പി​ള്ള ച​മ​യു​ന്നുവെന്ന് ബി​ജെ​പി
Tuesday, May 17, 2022 12:40 AM IST
മ​ല​പ്പു​റം: പോ​ക്സോ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ശ​ശി​കു​മാ​ർ വി​ഷ​യ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ​യും സി​പി​എ​മ്മും മു​ഖം മി​നു​ക്കി ന​ല്ല പി​ള്ള ച​മ​യു​ക​യാ​ണെ​ന്നു ബി​ജെ​പി മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി ആ​രോ​പി​ച്ചു. പോ​ക്സോ കേ​സി​ൽ അ​ക​പ്പെ​ട്ട സി​പി​എം മു​ൻ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ശ​ശി​കു​മാ​റി​നെ ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി സം​ര​ക്ഷി​ക്കു​ക​യും മു​ൻ​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലും ഇ​ത്ത​രം ആ​രോ​പ​ണം ഉ​ണ്ടാ​യ​പ്പോ​ൾ സം​ര​ക്ഷി​ച്ചു വി​ജ​യി​പ്പി​ക്കു​ക​യും ചെ​യ്ത സി​പി​എം പോ​ക്സോ കേ​സ് വ​ന്ന​പ്പോ​ൾ മാ​ത്രം പു​റ​ത്താ​ക്കി ന​ല്ല പി​ള്ള ച​മ​യു​ക​യാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
മു​ൻ​സി​പ്പ​ൽ പ്ര​സി​ഡന്‍റ് രാ​ജ​ശ്രീ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ വി​ല്ലോ​ടി സു​ന്ദ​ര​ൻ, ഒ​ബി​സി മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ, അ​ഡ്വ. ഗം​ഗാ​ധ​ര​ൻ, വി.​കെ സു​രേ​ന്ദ്ര​ൻ, എം. ​സ​തീ​ശ​ൻ, എ​ൻ. ര​ഞ്ജി​ത്ത്, എം.​എ​സ്.ര​വീ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.