വാ​യ​ന​ശാ​ല​യ്ക്കു കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു
Saturday, January 29, 2022 12:30 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ക​ക്ക​റ​യി​ലെ വി​ദ്യ​വാ​യ​ന​ശാ​ല​യ്ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ത്തു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ചു. ക​രു​വാ​ര​കു​ണ്ടി​ലെ ആ​ദ്യ​കാ​ല ഗ്ര​ന്ഥാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ക​ക്ക​റ​യി​ലെ വി​ദ്യാ വാ​യ​ന​ശാ​ല. മു​ന്പു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ട്ട​തോ​ടെ പൊ​ളി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ്വ​കാ​ര്യ​വ്യ​ക്തി സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കു​ക​യാ​യി​രു​ന്നു. വാ​ർ​ഡ് അം​ഗം ടി.​പി.​അ​റ​മു​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ.​കു​ഞ്ഞാ​ണി, ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​രാ​യ സ​ലാം ക​ക്ക​റ, റാ​ഫി ക​ക്ക​റ, സി.​കെ.​സു​ന്ദ​ര​ൻ, ബാ​ല​ൻ ക​ക്ക​റ, മു​ത്തു കാ​ര​ക്കോ​ട്ടി​ൽ, വി.​പി.​മു​ഹ​മ്മ​ദ്, പ​ള്ളി​ക്കു​ത്ത് മ​ണി, വി​ജ​യ​കു​മാ​ർ, വി.​റ​സാ​ഖ്, കെ.​മ​ജീ​ദ്, ലൈ​ബ്രേ​റി​യ​ൻ ജി​ഷ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.