നി​ർ​മ​ല സ്കൂ​ളി​ൽ സ്കൂ​ൾ അ​റ്റ് ഹോം ആ​ശ​യം ന​ട​പ്പാ​ക്കു​ന്നു
Saturday, January 29, 2022 12:30 AM IST
നി​ല​ന്പൂ​ർ: നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ സ്കൂ​ൾ എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കു​ന്നു. സ്കൂ​ളി​ൽ ഓ​ഫ് ലൈൻ സാ​ധ്യ​മ​ല്ലാ​ത്ത പ്രൈ​മ​റി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​ണ് ‘എ​ഡ്യൂ ഹെ​ൽ​പ്’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ അ​ധ്യാ​പ​ക​രു​ടെ വേ​ഷ​മ​ണി​ഞ്ഞ​ത്. ക​ളി​ക​ളി​ലൂ​ടെ​യും ക​ല​ക​ളി​ലൂ​ടെ​യും പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ച്ച് കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദം അ​ക​റ്റു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​രി​പാ​ടി​ക്കു​ണ്ടാ​യി​രു​ന്ന​ത്.

പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് സ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വോ​ള​ണ്ടി​യ​ർ ല​ബീ​ബ, റി​ഫാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി.​കെ. സു​രേ​ഷ്കു​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​ൻ​സ​ന്‍റ് മ​ണ്ണി​ത്തോ​ട്ടം, വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​സ​ലം, റാ​ൻ ഫാ​ൻ​സി​ൽ, അ​മ​ൽ, ഇ​ന്ദ്ര​ജി​ത്ത്, നാ​സി​യ, അ​നീ​ന, ശ്രീ​മ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.