‘അ​തി​ജീ​വ​ന​ത്തി​ന്‍റെ പോ​രാ​ട്ട​ത്തി​ൽ അ​ന്തി​മവി​ജ​യം വി​ശ്വാ​സി​ക്ക്’
Saturday, January 29, 2022 12:29 AM IST
എ​ട​ക്ക​ര: അ​ടി​യു​റ​ച്ച ദൈ​വ​വി​ശ്വാ​സ​വും ആ​ശ്ര​യ​വു​മാ​ണ് ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളും സ​ങ്കീ​ർ​ണ​ത​ക​ളും ത​ര​ണം ചെ​യ്യാ​നു​ള്ള ഏ​കമാ​ർ​ഗ​മെ​ന്ന് ഫാ. ​സാ​ബു കോ​ശി തി​രു​വ​ല്ല. മൂ​ത്തേ​ടം ഏ​ബ​നേ​സ​ർ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന മാ​ർ​ത്തോ​മ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​വ​സം വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ന് പ്ര​ത്യാ​ശ​യും ക​രു​ത​ലും ന​ൽ​കാ​ൻ വി​ശ്വാ​സ സ​മൂ​ഹ​ത്തി​നു ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. സ​ജു ബി.​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റോ​ബി​ൻ ടി. ​മാ​ത്യു, ഫാ. ​എ​സ്.​ജോ​ർ​ജ്, റ​വ.​ഫെ​ബി​ൻ മാ​ത്യു പ്ര​സാ​ദ്, പി.​ജെ ബി​ജു എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ജു വ​ർ​ഗീ​സ് വ​ച​ന​ഭാ​ഗം വാ​യി​ച്ചു.

റ​വ. റോ​ബി​ൻ ടി. ​മാ​ത്യു, പി.​വി. അ​ബ്ര​ഹാം, തോ​മ​സ് ഡാ​നി​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു വൈ​കി​ട്ട് ആ​റി​നു ച​ന്ത​ക്കു​ന്ന് സെ​ന്‍​റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ റ​വ.​ഫാ.​പോ​ൾ തേ​ല​ക്കാ​ട് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.