അ​സു​ഖം ബാ​ധി​ച്ച ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ശ്ര​മം പൊ​ളി​ഞ്ഞു
Tuesday, January 25, 2022 11:28 PM IST
മ​ഞ്ചേ​രി: വ​നി​ത​ക​ൾ​ക്കു​ള്ള വ്യ​ക്തി​ഗ​തആ​നു​കൂ​ല്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​സു​ഖം ബാ​ധി​ച്ച ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​മം പൊ​ളി​ഞ്ഞു. വി​ത​ര​ണം ചെ​യ്യാ​നാ​യി കൊ​ണ്ടു വ​ന്ന ആ​ടു​ക​ളെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു തി​രി​ച്ച​യ​ക്കേ​ണ്ടി വ​ന്നു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു 8000 രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നു 4000 രു​പ​യു​മാ​ണ് ഗു​ണ​ഭോ​ക്തൃവി​ഹി​തം അ​ട​ക്കേ​ണ്ട​ത്.

ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക പു​റ​മെ​യും. എ​ന്നാ​ൽ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ആ​ടു​ക​ൾ​ക്കു മാ​ർ​ക്ക​റ്റി​ൽ 2000 രൂ​പ പോ​ലും വി​ല​യു​ണ്ടാ​കി​ല്ല. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 116, എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ 56 എ​ന്നി​ങ്ങ​നെ 172 ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഒ​രോ​രു​ത്ത​ർ​ക്കും ര​ണ്ടു വീ​തം ആ​ടു​ക​ളെ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. രോ​ഗ​ബാ​ധി​ത​രാ​യ ആ​ടു​ക​ളെ ക​ണ്ടു ഗു​ണ​ഭോ​ക്ത​ക്ക​ൾ പ്ര​തി​ക​രി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ ആ​ടു​ക​ളെ തി​രി​ച്ച​യ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു. വ​ലി​യ അ​ഴി​മ​തി​യാ​ണ് ഇ​തി​നു പി​ന്നി​ൽ ന​ട​ന്നി​ട്ടു​ള്ള​തെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.