പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണം കു​റ്റ​മ​റ്റ​ത​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്
Tuesday, January 25, 2022 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യശേ​ഖ​ര​ണ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റാ​യ ജീ​വ​നം സൊ​ലൂ​ഷ​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം കു​റ്റ​മ​റ്റ​ത​ല്ലെ​ന്നു ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കി. ന​ഗ​ര​സ​ഭ​യു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റി​നു വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജീ​വ​ന​ത്തി​ന്‍റെ​തെ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ വ​ച്ചു. തു​ട​ർ​ന്നു ഇ​വ​രു​മാ​യു​ള്ള ക​രാ​റി​ലെ നി​യ​മ​വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​റി​യി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​റം​ഗ സ​മി​തി​യെ കൗ​ണ്‍​സി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​ഡ്വ. ഷാ​ൻ​സി, അം​ഗ​ങ്ങ​ളാ​യ പ​ത്ത​ത്ത് ആ​രി​ഫ്, മ​ൻ​സൂ​ർ നെ​ച്ചി​യി​ൽ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ നി​ഷ സു​ബൈ​ർ, സ​ക്കീ​ന സെ​യ്ദ്, ജ​ന​റ​ൽ സൂ​പ്ര​ണ്ട്(​ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രാ​ണ് പ്ര​ത്യേ​കസ​മി​തി അം​ഗ​ങ്ങ​ൾ. ഒ​രു​മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലെ പോ​രാ​യ്മ​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളു​ടെ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ക​ഴി​ഞ്ഞ ഏ​പ്രി​ൽ 26-ന് ​ത​ദ്ദേശ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഉ​ട​ന്പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ അ​ജൈ​വ വ​സ്തു​ക്ക​ൾ ഉ​റ​വി​ട​ത്തി​ലോ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലോ വേ​ർ​തി​രി​ക്കാ​തെ പു​ന:​ചം​ക്ര​മ​ണ, പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കി.

അ​ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ന്ന​തി​നാ​ൽ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​ക​യും മൂ​ല്യ​വ​ർ​ധി​ത വ​സ്തു​ക്ക​ൾ ആ​കേ​ണ്ട​തും വ​രു​മാ​നം കി​ട്ടേ​ണ്ട​തു​മാ​യ അ​ജൈ​വ വ​സ്തു​ക്ക​ൾ തി​ര​സ്കൃ​ത മാ​ലി​ന്യ​ങ്ങ​ളാ​യി കു​ന്നു​കൂ​ടി ന​ഗ​ര​സ​ഭ​ക്ക് വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​ക​യു​മാ​ണെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും പ​ല​ത​വ​ണ നേ​രി​ട്ടും രേ​ഖാ​മൂ​ല​വും അ​റി​യി​പ്പ് ജീ​വ​ന​ത്തി​നു ന​ൽ​കി​യെ​ങ്കി​ലും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യോ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്തി​ല്ല. ഇ​തു​മൂ​ലം യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. അ​ഞ്ചു​വ​ർ​ഷ​ത്തെ ക​രാ​ർ പ്ര​കാ​രം യൂ​സ​ർ​ഫീ പി​രി​ക്കു​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളോ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് തു​ട​ങ്ങി​യ​വ ന​ഗ​ര​സ​ഭ​യെ കൃ​ത്യ​മാ​യി ഓ​രോ ദി​വ​സ​വും അ​റി​യി​ക്ക​ണം. ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ളൊ​ന്നും പാ​ലി​ക്കാ​ത്ത​തി​നാ​ൽ അ​നി​യ​ന്ത്രി​ത​മാ​യ അ​വ​സ്ഥ​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.