ശ​സ്ത്ര​ക്രി​യ​ക​ളി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച് തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി
Tuesday, January 25, 2022 12:40 AM IST
മ​ല​പ്പു​റം: കോ​വി​ഡും കോ​വി​ഡേ​ത​ര​വു​മാ​യ ചി​കി​ത്സ​ക​ൾ ഒ​രേ​പോ​ലെ കു​റ​വി​ല്ലാ​തെ ന​ട​ത്തി സം​സ്ഥാ​ന​ത്തെ ത​ന്നെ അ​പൂ​ർ​വം ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്നാ​കു​ക​യാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​സ​മ​യ​ത്ത് 2021 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്ന് തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യാ​ണ്. 2523 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ൽ മാ​ത്രം തി​രൂ​ർ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന​ത്.

ജ​ന​റ​ൽ/​റീ​ജ​ണ​ൽ അ​ന​സ്തേ​ഷ്യ ആ​വ​ശ്യ​മു​ള്ള മേ​ജ​ർ ശ​സ്ത്ര​ക്രി​യ​ക​ൾ 1614 എ​ണ്ണ​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത്. ഇ​വ​യി​ൽ 1032 ശ​സ്ത്ര​ക്രി​യ​ക​ൾ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ​യാ​ണ്. നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ അ​ട​ക്കം അ​ടി​യ​ന്ത​ര പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക​ൾ മി​ക​ച്ച രീ​തി​യി​ൽ ചെ​യ്ത് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം 515 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ൽ ചെ​യ്ത​ത്. 469 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗ​വി​ഭാ​ഗം ചെ​യ്ത​ത്. അ​ന്പ​തി​ല​ധി​കം മു​ട്ടു​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ളും ഇ​ടു​പ്പ് മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ളും ഇ​വി​ടെ ചെ​യ്തി​ട്ടു​ണ്ട്.

ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ൽ കോ​ർ​ട്ടി​ക്ക​ൽ മാ​സ്റ്റോ​യ്ഡ​ക്ട​മി (ചെ​വി​യി​ലെ പ​ഴു​പ്പി​നു​ള്ള ചി​കി​ത്സ),ക​ർ​ണ​പ​ട​ത്തി​ലെ ദ്വാ​രം അ​ട​ച്ച് കേ​ൾ​വി ല​ഭി​ക്കു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ, തൊ​ണ്ട​യി​ലെ ടോ​ണ്‍​സി​ലു​ക​ളി​ലെ​യും അ​ഡ്നോ​യ്ഡു​ക​ളി​ലെ​യും പ​ഴു​പ്പി​നു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾതുടങ്ങിയ 122 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ചെ​യ്ത​ത്.

നേ​ത്ര ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ൽ തി​മി​ര​ശ​സ്ത്ര​ക്രി​യ​യാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്. 304 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന​ത്. ജി​ല്ലാ​ആ​ശു​പ​ത്രി പി​എം​ആ​ർ വി​ഭാ​ഗ​ത്തി​ൽ 119 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ സു​സ​ജ്ജ​മാ​യ അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​മാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു ഭൗ​തി​ക​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​മാ​രും അ​നു​ബ​ന്ധ പാ​രാ​മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളും അ​ഭി​ന​ന്ദ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ക്കു​ന്ന​ത്. പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളി​ലും ഇ​ത്ര​യേ​റെ ശ​സ്ത്ര​ക്രി​യ​ക​ൾ ചെ​യ്യാ​നാ​യ​ത് ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ​യും ആ​ശു​പ​ത്രി എ​ച്ച്എം​സി​യു​ടെ​യും മേ​ല​ധി​കാ​രി​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം കൊ​ണ്ടാ​ണ്.

പു​തി​യ ഓ​പ​റേ​ഷ​ൻ തി​യേ​റ്റ​റും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ​യും ല​ഭി​ക്കു​ന്ന​പ​ക്ഷം ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​വാ​ർ​ന്ന സേ​വ​നം ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ്ര​ത്യാ​ശി​ക്കു​ന്ന​ത്.