ബ​സി​ടി​ച്ച് മ​രി​ച്ച സ്കൂ​ട്ട​ർ യാ​ത്രി​ക​ന്‍റെ കു​ടും​ബ​ത്തി​ന് 71.34 ല​ക്ഷം
Tuesday, January 25, 2022 12:40 AM IST
മ​ഞ്ചേ​രി: ബ​സി​ടി​ച്ചു മ​രി​ച്ച സ്കൂ​ട്ട​ർ യാ​ത്രി​ക​ന്‍റെ കു​ടും​ബ​ത്തി​നു 71,34,600 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മ​ഞ്ചേ​രി മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ്് ക്ലൈം ​ട്രി​ബ്യൂ​ണ​ൽ ജ​ഡ്ജ് പി.​എ​സ്.ബി​നു വി​ധി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ വെ​സ്റ്റ് കോ​ഡൂ​ർ തോ​ട്ട​ക്കാ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​ജീ​ബ് റ​ഹ്മാ​ൻ (40) ആ​ണ് മ​രി​ച്ച​ത്.

2018 സെ​പ്റ്റംബ​ർ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​പ്പു​റ​ത്തു നി​ന്നു മ​ല​പ്പു​റ​ത്തേ​ക്കു സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യ​വെ കൊ​ള​ത്തൂ​രി​ൽ വ​ച്ച് എ​തി​രെ വ​ന്ന സ്വ​കാ​ര്യബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റ​ത്ത് ഗ്യാ​സ് ഏ​ജ​ൻ​സീ​സ് ഡ്രൈ​വ​റാ​യ മു​ജീ​ബ് റ​ഹ്മാ​ൻ അ​പ​ക​ടം ന​ട​ന്ന അ​ന്നു ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ഒ​ന്പ​തു ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി ചെ​ല​വു​മ​ട​ക്ക​മു​ള്ള തു​ക യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി മ​ഞ്ചേ​രി ശാ​ഖ​യാ​ണ് ന​ൽ​കേ​ണ്ട​ത്.

വ​യോ​പോ​ഷ​ണ കി​റ്റ് നൽകി

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​യം പ്ര​ഭ ഹോ​മി​ലെ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​യോ​പോ​ഷ​ണ കി​റ്റ് വി​ത​ര​ണം ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വ​ല്ലാ​ഞ്ചി​റ മു​ഹ​മ്മ​ദ​ലി, വ​ല്ലാ​ഞ്ചി​റ സ​ക്കീ​ർ, പേ​ര​പ്പു​റം റ​ഷീ​ദ്, സി.​ടി. അ​ബ്ദു​ൾ ഗ​ഫൂ​ർ, സാ​യം പ്ര​ഭ ഹോ​മി​ലെ കെ​യ​ർ ഗി​വ​ർ വാ​സി​ൽ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.