പെരിന്തൽമണ്ണ: കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ തകർന്ന പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ 23 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കു ഭരണാനുമതി ലഭിച്ചതായി നജീബ് കാന്തപുരം എംഎൽഎ അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നാണ് പ്രവൃത്തികൾക്കു ഫണ്ട് അനുവദിച്ചത്. ജില്ലയിൽ ആകെ 4.82 കോടി രൂപയാണ് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കു അനുവദിച്ചത്.
പെരിന്തൽമണ്ണ മണ്ഡലത്തിലെ 23 റോഡുകൾക്കു 69 ലക്ഷമാണ് ഭരണാനുമതി ലഭിച്ചത്. ഭരണാനുമതി ലഭിച്ച റോഡുകളുടെ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്നു എംഎൽഎ പറഞ്ഞു. പ്രവൃത്തികളുടെ പട്ടിക ചുവടെ: പൊട്ടിയോടത്താൽ-പൂവപ്പള്ളപ്പാടം നടപ്പാത(നാലു ലക്ഷം രൂപ), ആറ്റുമല വളയപ്പുറം- കൂഴാറ്റൂർ നടപ്പാത(അഞ്ചു ലക്ഷം), അത്തിക്കാടൻകുണ്ട് പറയർ കോളനി നടപ്പാത(മൂന്നു ലക്ഷം), മൂന്നു റോഡുകളും മേലാറ്റൂർ ഗ്രാമപഞ്ചായത്ത്.
വഴിയിലപ്പാറ മുണ്ടക്കാത്തൊടിക നടപ്പാത(നാലു ലക്ഷം), കരുവത്ത്കുന്ന്-പരപ്പ റോഡ്(മൂന്നു ലക്ഷം), പള്ളിപ്പടി കൂരിക്കുന്ന്-കുരുവന്പാറ റോഡ്(മൂന്നു ലക്ഷം), മൂന്നു റോഡുകളും വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്. ചേരിയിൽ പറന്പ് റോഡ്(രണ്ടു ലക്ഷം രൂപ), ഐഎഎംഎ ഖുറാൻ റോഡ്(രണ്ടു ലക്ഷം ), അലാവുദീൻ റോഡ്(രണ്ടു ലക്ഷം), അടയാട്ട് ഹംസ റോഡ്(രണ്ടു ലക്ഷം), നാലു റോഡുകളും പെരിന്തൽമണ്ണ മുൻസിപ്പാലിയിലാണ്.പുത്തൂർ ജിഎംഎൽപി സ്കൂൾ നടപ്പാത(നാലു ലക്ഷം), പുളിക്കൽതൊടി നടപ്പാത(നാലു ലക്ഷം), മാന്തോണിക്കുന്ന്-മരുതൻപാറ റോഡ്(നാലു ലക്ഷം), കുറ്റിപ്പുളി-കളത്തിൽ പള്ളിയാലിൽ റോഡ്(മൂന്നു ലക്ഷം), നാലു പ്രവൃത്തികളും താഴേക്കോട് ഗ്രാമപഞ്ചായത്തിൽപ്പെട്ടതാണ്. ആനമങ്ങാട്-മുഴന്നമണ്ണ റോഡ്(രണ്ടു ലക്ഷം), പെട്രോൾ പന്പ്-മലറോഡ്(രണ്ടു ലക്ഷം), പള്ളിപ്പടി-ആരാട്ടുകടവ് റോഡ്(രണ്ടു ലക്ഷം), മണലായ-എൽപി സ്കൂൾ റോഡ് (രണ്ടു ലക്ഷം) നാലു പ്രവൃത്തികളും ആലിപ്പറന്പ് ഗ്രാമപഞ്ചായത്തിലാണ്.ചെറുകര ബൈപ്പാസ്-കുണ്ടൻചോല റോഡ്(നാലു ലക്ഷം), തോണിക്കടവ് റോഡ് (നാലുലക്ഷം) ഏലംകുളം ഗ്രാമ പഞ്ചായത്തിൽപ്പെട്ടതാണ് ഈ രണ്ടു ജോലികളും. കട്ടുപ്പാറ-ലക്ഷം വീട്-വടക്കെക്കറ റോഡ്(മൂന്നു ലക്ഷം), പരപ്പള്ളിയിൽ തോട് റോഡ്(മൂന്നു ലക്ഷം), മനങ്ങനാട് - കൊടിയിൽ റോഡ്(മൂന്നു ലക്ഷം). ഈ മൂന്നു പ്രവൃത്തികളും പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽപ്പെട്ടതാണ്.