മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ
Saturday, January 22, 2022 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് 2022-2023 വി​ക​സ​ന സെ​മി​നാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​നന്‍റ് ജു​വൈ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ ജാ​ഫ​ർ വെ​ള്ളേ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ന്പ​ർ​മാ​രാ​യ സി.​ടി.​ഷ​റ​ഫു​ദ്ദീ​ൻ, ഷ​ബീ​ബ തോ​ര​പ്പ, അ​സ്മാ​ബി, ബി​ന്ദു ക​ണ്ണ​ൻ, ശ​റ​ഫു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് കു​ട്ടി, ജ​മീ​ല, സെ​ക്ര​ട്ട​റി വി​ജി ജോ​സ്, ജോ​യി​ന്‍​റ് ബി​ഡി​ഒ വി​നോ​ദ് പ​ട്ടാ​ള​ത്തി​ൽ, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ.​മു​ഹ​മ്മ​ദ് ബൈ​ജു, ഇ.​ഒ.​മു​ഹ​മ്മ​ദ​ലി, പി.​ഉ​സ്മാ​ൻ, യു​സു​ഫ് മു​ല്ല​പ്പ​ള്ളി, സു​ഹൈ​ൽ മ​ക്ക​ര​പ്പ​റ​ന്പ്, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ര​യു​ടെ ആ​ത്മ​ഹ​ത്യ: റി​പ്പോ​ർ​ട്ട് തേ​ടി

മ​ല​പ്പു​റം: പോ​ക്സോ കേ​സി​ലെ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളോ​ട് അ​ടി​യ​ന്തി​ര റി​പ്പോ​ർ​ട്ട് തേ​ടി. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​വി.​മ​നോ​ജ്കു​മാ​ർ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

പെ​ണ്‍​കു​ട്ടി​യെ സ​ർ​ക്കാ​രി​ന്‍റെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ആ​രും സ​ഹാ​യി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്തി​ര റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്ന് ഫ​റോ​ക്ക് പോ​ലീ​സി​നോ​ട് ജി​ല്ലാ ചൈ​ൽഡ് ലൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.