സി​പി​എം നടപടി നേരിടുന്നവരെ വലയിലാക്കാൻ സിപിഐ
Friday, January 21, 2022 12:36 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ സി​പി​എം അ​സം​തൃ​പ്ത​രെ ഒ​പ്പം നി​ർ​ത്താ​ൻ സി​പി​ഐ രം​ഗ​ത്ത്. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സീ​റ്റിം​ഗ്് ഡി​വി​ഷ​നു​ക​ളാ​യി​രു​ന്ന തെ​ക്കും​പാ​ട​ത്തും കോ​വി​ല​ക​ത്തു​മു​റി​യി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പാ​ർ​ട്ടി ക​ണ്ടെ​ത്തി​യ​വ​ർ​ക്കെ​തി​രെ സി​പി​എം ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്പ​തു പേ​ർ​ക്കു ക​ഴി​ഞ്ഞ 16-ന് ​കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ഇ​വ​രു​ടെ മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്കു പാ​ർ​ട്ടി മാ​റു​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടു​ന്ന​വ​രെ സി​പി​ഐ​യി​ൽ എ​ത്തി​ക്കാ​ൻ നീ​ക്കം തു​ട​ങ്ങി. സി​പി​ഐ നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മാ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എം. ബ​ഷീ​ർ എ​ന്നി​വ​രാ​ണ് നീ​ക്ക​ത്തി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

മു​ന്പു സി​പി​എം നേ​താ​ക്ക​ളാ​യി​രു​ന്ന ഇ​വ​ർ​ക്കു സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യു​മു​ണ്ട്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ചെ​റു​വ​ത്ത്കു​ന്ന് ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മാ​നെ തോ​ൽ​പി​ച്ച​തു സി​പി​എ​മ്മി​ലെ വ​ലി​ലൊ​രു വി​ഭാ​ഗം സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച സി​പി​എം നേ​താ​വ് റ​ഹ്മ​ത്തു​ള്ള ചോ​ല​യി​ലി​ന് വോ​ട്ട് ചെ​യ്തതിനാ​ലാ​ണ്.

33 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ മൂ​ന്നു അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള സി​പി​ഐ​ക്ക് ര​ണ്ടു സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ള​ണ്ട്. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം മാ​ട്ടു​മ്മ​ൽ സ​ലീ​മാ​ണ് ചെ​യ​ർ​മാ​നെ​ങ്കി​ലും വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ സി​പി​ഐ​യി​ലെ പി.​എം. ബ​ഷീ​റി​ന് ഭ​ര​ണ​ത്തി​ന്‍റെ ക​ടി​ഞ്ഞാ​ണ്‍ നി​യ​ന്ത്രി​ക്കാ​നാ​കു​ന്ന​തും സി​പി​ഐ​ക്ക് നേ​ട്ട​മാ​കും.