1579 പേ​ർ​ക്കു കോ​വി​ഡ്
Thursday, January 20, 2022 12:25 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1579 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 28.94 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗ​ബാ​ധി​ത​രി​ൽ അ​ഞ്ചു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടും. ആ​കെ 5456 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

1523 പേ​ർ​ക്കു നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഉ​റ​വി​ടം അ​റി​യാ​ത്ത 46 കേ​സു​ക​ളു​ണ്ട്. അ​ഞ്ചു പേ​ർ​ക്കു യാ​ത്ര​ക്കി​ട​യി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ജി​ല്ലാ​ത​ല സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253. ജി​ല്ല​യി​ൽ 58,93,072 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു.

സ്കൂ​ളു​ക​ളി​ൽ
വാ​ക്സി​നേ​ഷ​ൻ
തു​ട​ങ്ങി

മ​ല​പ്പു​റം: ജി​ല്ല​യി​ൽ 15 മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു സ്കൂ​ളു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി. ജ​നു​വ​രി മൂ​ന്നു മു​ത​ൽ 15 മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന​ലെ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

വി​വി​ധ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ഇ​തു​വ​രെ 119702 ക​ട്ടി​ക​ൾ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ 53 സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കു കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ കീ​ഴി​ലാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന ആ​ല​ത്തൂ​ർ​പ​ടി എം​എം​ഇ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു.