മ​ല​ങ്ക​ര സു​റി​യാ​നി ബ​ത്തേ​രി രൂ​പ​ത ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്നു തു​ട​ക്കം
Thursday, January 20, 2022 12:25 AM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ ബ​ത്തേ​രി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ആ​ന​ക്ക​ല്ല് പാ​ദു​വാ ന​ഗ​റി​ൽ 20, 21, 22 തി​യ​തി​ക​ളി​ൽ ന​ട​ക്കും. വൈ​കി​ട്ട് അ​ഞ്ച​ര​ക്ക് ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്യും.

ച​ട​ങ്ങി​ൽ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വൈ​ദീ​ക​രെ​യും സ​ന്യ​സ്ത​രെ​യും ആ​ദ​രി​ക്കും. ഫാ. ​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ഫാ. ​ജോ​ർ​ജ് കോ​ട​ന്നൂ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. സ​മാ​പ​ന​ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച ബ​ത്തേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.