‘വി​ദ്യാ​ഭ്യാ​സരം​ഗം സ്തം​ഭി​പ്പി​ക്ക​രു​ത്’
Thursday, January 20, 2022 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി വി​ദ്യാ​ഭ്യാ​സ രം​ഗം നി​ശ്ച​ല​മാ​ക്ക​രു​തെ​ന്നു അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ്റ് സ്കൂ​ൾ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ വി​ദ​ഗ്ധ​രും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും സ​ന്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ൽ നി​ർ​ദേ​ശി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​ഘ​ട​നാ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു പ്ര​ധാ​ന​മ​ന്ത്രി​ക്കും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യ​ത്.
സം​ഘ​ട​ന​യു​ടെ പ്ലീ​ന​റി സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഷ​മീ​ൽ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​വേ​ദ​ന​ത്തി​ന്‍റെ പ​ക​ർ​പ്പ് കേ​ര​ള ഘ​ട​കം മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ. രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ​നാ​സ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ഫ്സ കാ​രാ​ട​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ അ​നു​ചാ​ക്കോ, എം. ​ജൗ​ഹ​ർ, ഡോ.​ശി​ബി​ലി, സികെഎം, അ​മ​ർ മൊ​യ്തു, ഡോ. ​മോ​സ​സ് ഡി​ക്രൂ​സ്, മു​ഹ​മ്മ​ദ്് ബം​ഗാ​ള​ത്ത്, ഡോ. ​തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.