മ​ല​ബാ​ർ ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ൻ
Thursday, January 20, 2022 12:25 AM IST
എ​ട​ക്ക​ര: വർ​ത്ത​മാ​ന കാ​ല​ത്ത് ന​മ്മേ കാ​ണു​ന്ന​തി​നു​ള്ള ക​ണ്ണാ​ടി​യാ​ണ് തി​രു​വ​ച​ന​മെ​ന്നും കാ​ല​ഘ​ട്ട​ത്തി​ന്‍റെ സൂ​ച​ന​ക​ളെ തി​രി​ച്ച​റി​ഞ്ഞ് വ​ച​ന​പ്ര​കാ​രം ജീ​വി​ക്ക​ണ​മെ​ന്നും ഫാ. ​ജോ​ണ്‍ ടി. ​വ​ർ​ഗീ​സ് കു​ള​ക്ക​ട. മൊ​ട​പ്പൊ​യ്ക സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന 49 -ാമ​ത് മ​ല​ബാ​ർ ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ ക​ണ്‍​വ​ൻ​ഷ​ന്‍റെ നാ​ലാം ദി​ന സു​വി​ശേ​ഷ​യോ​ഗ​ത്തി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് കു​ര്യ​ൻ താ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​മാ​ത്യു​കോ​ല​മ​ല, ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ, ഫാ. ​എ​ൽ​ദോ ജേ​ക്ക​ബ്, ഫാ. ​തോ​മ​സ് ജോ​സ​ഫ് ചേ​ന്നം​പി​ള്ളി​ൽ, കെ.​ജി. ജോ​ജി, മാ​ത്യു മ​റു​കും​മൂ​ട്ടി​ൽ, ജോ​ർ​ജ് ജോ​സ​ഫ്, പോ​ൾ മോ​ള​യി​ൽ, ഫാ.വ​ർ​ഗീ​സ് തോ​മ​സ്, എ​ൻ.​പി. ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു പു​ളി​ക്ക​ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഫാ. ​ഫി​ലി​പ്പ് ത​ര​ക​ൻ തേ​വ​ല​ക്ക​ര പ്ര​ബോ​ധ​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.