1375 പേ​ർ​ക്കു കോ​വി​ഡ്, ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 23.19
Wednesday, January 19, 2022 12:24 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി ഉ​യ​രു​ന്നു. ഇ​ന്ന​ലെ 1375 പേ​ർ​ക്കു കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 23.19 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗ​ബാ​ധി​ത​രി​ൽ ര​ണ്ടു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നും ഉ​ൾ​പ്പെ​ടും.

ആ​കെ 5929 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 1297 പേ​ർ​ക്കു നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഉ​റ​വി​ടം അ​റി​യാ​ത്ത 54 കേ​സു​ക​ളു​ണ്ട്. 22 പേ​ർ​ക്കു യാ​ത്ര​ക്കി​ട​യി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.

ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​ന്‍റെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ 2005 ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​റ​ക്കി.

ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഒ​ന്പ​താം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു 21 മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ക്ലാ​സു​ക​ൾ ന​ൽ​ക​ണം. ഈ ​കാ​ല​യ​ള​വി​ന് ശേ​ഷ​മു​ള്ള അ​ധ്യ​ായ​നം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം തീ​രു​മാ​നി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ അ​വി​ടം 15 ദി​വ​സ​ത്തേ​ക്കു അ​ട​ച്ചി​ടാ​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​നാ​ധ്യ​പ​ക​ർ എ​ന്നി​വ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി.

ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, സ​ഹ​ക​ര​ണ, പൊ​തു​മേ​ഖ​ല, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും യോ​ഗ​ങ്ങ​ളും മ​റ്റു പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളും ഓ​ണ്‍​ലൈ​നി​ൽ മാ​ത്ര​മേ ന​ട​ത്താ​വൂ. ജി​ല്ല​യി​ലെ മൂ​ന്നു ദി​വ​സ​ത്തെ ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20ൽ ​കൂ​ടു​ത​ലാ​യാ​ൽ എ​ല്ലാ​ത്ത​രം സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും പ​ങ്കാ​ളി​ത്തം 50 പേ​രാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 30 ൽ ​കൂ​ടു​ത​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല.

ഈ ​നി​യ​ന്ത്ര​ണം മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. ജി​ല്ല​യി​ലെ എ​ല്ലാ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗും വി​ൽ​പ്പ​ന​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. മാ​ളു​ക​ളി​ൽ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​കു​ന്ന രീ​തി​യി​ൽ 25 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഒ​രാ​ളെ​ന്ന നി​ല​യി​ൽ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​മാ​ണ്.