പു​ലി ഭീ​തി​യി​ൽ മു​ള്ള്യാ​കു​ർ​ശി, കൂ​ട്ടി​ൽ പ്ര​ദേ​ശ​ങ്ങ​ൾ
Tuesday, January 18, 2022 12:55 AM IST
മ​ങ്ക​ട: പു​ലി ഭീ​തി​യി​ൽ മു​ള്ള്യാ​കു​ർ​ശി, കൂ​ട്ടി​ൽ പ്ര​ദേ​ശ​ങ്ങ​ൾ. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തി​യ പു​ലി​യെ കെ​ണി വ​ച്ച് പി​ടി​കൂ​ടി​യ ശേ​ഷം ഭീ​തി​യൊ​ഴി​ഞ്ഞ പ്ര​ദേ​ശം വീ​ണ്ടും പു​ലി ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. മ​ങ്ക​ട ചേ​രി​യം​മ​ല​യു​ടെ ഭാ​ഗ​മാ​യ മു​ള്ള്യാ​കു​ർ​ശി​യി​ലാ​ണ് വീ​ണ്ടും പു​ലി​യി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ടി​ൽ വ​ല​ന്പൂ​ർ റോ​ഡി​ൽ വ​ലി​യ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ദാ​സ​ന്‍റെ വീ​ട്ടി​ലെ പ​ട്ടി​യെ പു​ലി ക​ടി​ച്ചു കൊ​ണ്ടു​പോ​യി​രു​ന്നു. വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നാ​ൽ പ​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് പു​ലി ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു വ​നം വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പു​ലി​യാ​ണെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്്.

മ​ങ്ക​ട കൂ​ട്ടി​ൽ റോ​ഡി​ൽ മൂ​ന്നു ദി​വ​സ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു. പ്ര​ദേ​ശ​ത്ത്

ര​ണ്ടാ​ഴ്ച​യാ​യി ഒ​ട്ടേ​റെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യാ​ണ് പു​ലി കൊ​ണ്ടു​പോ​യ​ത്. വി​വ​ര​മ​റി​ഞ്ഞു അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​ദ, മു​ള്ള്യാ​കു​ർ​ശി വാ​ർ​ഡ് അം​ഗം സാ​ബി​റ കൊ​ള​ന്പി​ൽ, മു​ൻ അം​ഗം ഉ​സ്മാ​ൻ കൊ​ന്പ​ൻ എ​ന്ന​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് ഫോ​റ​സ്റ്റ് ഓ​ഫീ​സ് എ​സ്എ​ഫ്ഒ കെ. ​മു​രു​ക​ൻ, റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​വി​നു, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ വി​നോ​ദ കൃ​ഷ്ണ​ൻ, അ​ഭി​ലാ​ഷ്, മു​ത്ത​ലി​ബ്, രാ​ജേ​ഷ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.