എ​ക്സ്ട്രാ ടൈം ​ഇ​ല്ലാ​തെ അ​സീ​സ്ക്ക മ​ട​ങ്ങി...
Monday, January 17, 2022 12:33 AM IST
വി. ​മ​നോ​ജ്

മ​ല​പ്പു​റം: ര​ണ്ടു​പ​തി​റ്റാ​ണ്ടു​കാ​ലം ഇ​ന്ത്യ​യി​ലെ ക​ളി​മൈ​താ​ന​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്ന മ​ല​പ്പു​റം അ​സീ​സ്ക്കാ എ​ന്ന കാ​വു​ങ്ങ​ൽ അ​ബ്ദു​ൾ അ​സീ​സി (74)​ ന്‍റെ ജീ​വി​ത​ത്തി​നു ലോം​ഗ് വി​സി​ൽ മു​ഴ​ങ്ങി​യി​രി​ക്കു​ന്നു. എ​ക്സ്ട്രാ ടൈം ​ഇ​ല്ലാ​ത്ത മ​ട​ക്ക​യാ​ത്ര.അ​സു​ഖം കാ​ര​ണം ഏ​താ​നും മാ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നാ​യി​രു​ന്നു അ​ന്ത്യം. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ൽ താ​മ​സി​ച്ചി​രു​ന്ന അ​സീ​സ്ക്ക പി​ന്നീ​ട് മ​ല​പ്പു​റ​ത്തു നി​ന്നു ഏ​റെ അ​ക​ലെ​യ​ല്ലാ​ത്ത മ​ക്ക​ര​പ്പ​റ​ന്പി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം. ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യി​ട്ടും മ​ടി​കാ​ര​ണം പി​ൻ​വ​ലി​ഞ്ഞ അ​സീ​സ്ക്കാ​യു​ടെ ഫു​ട്ബോ​ൾ ജീ​വി​തം സം​ഭ​വ​ബ​ഹു​ലം. മ​ധ്യ​നി​ര​യി​ൽ നി​ന്നു അ​സീ​സ്ക്കാ തൊ​ടു​ത്തു​വി​ടു​ന്ന ഭ​യാ​ന​ക​മാ​യ പാ​സു​ക​ളും നീ​ണ്ട​ഷോ​ട്ടു​ക​ളും എ​തി​ർ​പ്ര​തി​രോ​ധ നി​ര​ക​ളു​ടെ താ​ളം തെ​റ്റി​ച്ച​പ്പോ​ൾ വി​ജ​യ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി.

ഒ​രു പ​ന്തു ക​ളി​ക്കാ​ര​നാ​ക​ണ​മെ​ന്നു മ​ല​പ്പു​റം അ​സീ​സ് ഒ​ര​ക്ക​ലും മോ​ഹി​ച്ച​ത​ല്ല. പ​ക്ഷേ കു​ട്ടി​യാ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ പ​ന്തു ക​ളി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ബ്രി​ട്ടീ​ഷ് ഭ​ര​ണം കൊ​ണ്ടു മ​ല​പ്പു​റ​ത്തി​നു​ണ്ടാ​യ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളി​ലൊ​ന്ന് കോ​ട്ട​പ്പ​ടി​യി​ലെ ക​വാ​ത്തു​പ​റ​ന്പ് എ​ന്ന മൈ​താ​ന​മാ​യി​രു​ന്നു. വെ​ള്ള​ക്കാ​രാ​യ പ​ട്ടാ​ള​ക്കാ​ർ ആ ​മൈ​താ​ന​ത്തു ശാ​സ്ത്രീ​യ​മാ​യ പ​ന്തു​ക​ളി ക​ണി​ച്ചു ത​ന്നു. ക്ര​മേ​ണ നാ​ട്ടു​കാ​രും അ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ക​ളി​ച്ചു. പി​ന്നീ​ട് വെ​ള്ള​ക്കാ​ർ നാ​ടു​വി​ട്ട​പ്പോഴേ​ക്കും ക​വാ​ത്തു​പ​റ​ന്പും പ​ന്തു​ക​ളി​യും മ​ല​പ്പു​റ​ത്തു​കാ​ര​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​ത്ത​താ​യി മാ​റി.

1964ൽ ​കോ​ഴി​ക്കോ​ട് നാ​ഗ്ജി ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ എം​ആ​ർ​സി ടീം ​വ​ന്ന സ​മ​യ​ത്ത് മ​ല​പ്പു​റ​ത്തു ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ന്നു. എം​ആ​ർ​സി ക​ളി​ക്കാ​ര​നാ​യ ജ്യേ​ഷ്ഠ​ൻ ചേ​ക്കു​വി​നോ​ടു പ​റ​ഞ്ഞ​തു ചി​ദാ​ന​ന്ദ​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി റി​ക്രൂ​ട്ട്മെ​ന്‍റി​നു പോ​യെ​ന്നാ​യി​രു​ന്നു. താ​ര​ത​മ്യേ​ന ബു​ദ്ധി​മു​ട്ടു കു​റ​ഞ്ഞ വിം​ഗാ​യ പ​ട്ടാ​ള ടീ​മാ​യ എ.​എ​സ്.​സി​യു​ടെ ബം​ഗ​ളു​രൂ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലേ​ക്കാ​ണ് മ​ല​പ്പു​റ​ത്തു​കാ​ര​നാ​യ ഭ​ര​ത​നെ​യും അ​സീ​സി​നെ​യും അ​യ​ച്ച​ത്. പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ ഉ​ട​നെ​യാ​യി​രു​ന്നു ഇ​ത്. അ​വി​ടെ അ​സീ​സ്ക്ക - ശ​ങ്ക​ര​ൻ​കു​ട്ടി കൂ​ട്ടു​കെ​ട്ട് വി​ജ​യ​ക​ഥ​ക​ൾ ര​ചി​ച്ചു.

1974 ൽ ​ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ന​യി​മു​ദീ​നും ഹ​ബീ​ബും അ​സീ​സ്ക്കാ​യെ കൊ​ൽ​ക്ക​ത്ത മു​ഹ​മ്മ​ദ​ൻ​സി​ലേ​ക്കു കൊ​ണ്ടു​പോ​യി. അ​വി​ടെ നേ​ട്ട​ങ്ങ​ളും നാ​യ​ക​ത്വ​വു​മാ​യി അ​സീ​സ്ക്ക മി​ന്നി. റി​ക്ഷ​വാ​ല എ​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ​ൻ​സ് ആ​രാ​ധ​ക​ർ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചി​രു​ന്ന​ത്. മ​ധ്യ​നി​ര​യി​ൽ ന​ട​ത്തു​ന്ന അ​ത്യാ​ധ്വാ​നം ത​ന്നെ​യാ​യി​രു​ന്നു ആ ​വി​ളി​പേ​രി​നു കാ​ര​ണം. ഡി​സി​എം, കൊ​ൽ​ക്ക​ത്ത ലീ​ഗ്, ശ്രീ​നാ​രാ​യ​ണ... അ​ങ്ങ​നെ ഒ​രു​പാ​ട് കി​രീ​ട നേ​ട്ട​ങ്ങ​ൾ. അ​തി​നി​ടെ ധാ​ക്ക മു​ഹ​മ്മ​ദ​ൻ​സ് ടീ​മി​ന്‍റെ ഭാ​ഗ​മാ​യും ക​ളി​ച്ചു.

1981ൽ ​മു​ഹ​മ്മ​ദ​ൻ​സ് വി​ട്ട അ​സീ​സ്ക്ക നേ​രെ ഓ​ർ​കെ മി​ൽ​സ് ബോം​ബെ​യി​ലെ​ത്തി. അ​വി​ടെ​യും വി​ഫ ട്രോ​ഫി, ബോം​ബെ ലീ​ഗ് കി​രീ​ട​ങ്ങ​ൾ. ശ്രീ​ല​ങ്ക ഉ​ൾ​പ്പ​ടെ പ​ങ്കെ​ടു​ക്കു​ന്ന പെ​ൻ​ഡ്ര​ങ്കു​ല​ർ ക​പ്പി​ൽ നാ​യ​ക​സ്ഥാ​നം വ​ഹി​ച്ചു. 1975 ലെ ​ഇ​ൻ​ഡോ​നേ​ഷ്യ ഹാ​ലം ക​പ്പി​ന് ഉ​ൾ​പ്പെ​ടെ ര​ണ്ടു ത​വ​ണ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു ക്ഷ​ണി​ച്ചി​ട്ടും അ​സീ​സ്ക്ക പോ​യി​ല്ല. മ​ടി എ​ന്നു മാ​ത്ര​മാ​യി​രു​ന്നു ഉ​ത്ത​രം.1983 വ​രെ​യു​ള്ള കാ​ല​ത്ത് വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ മാ​ത്ര​മ​ല്ല, ഗ്രാ​മ​ങ്ങ​ളി​ലെ ചെ​റി​യ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ വ​രെ ക​ളി​ച്ച​തു ച​രി​ത്രം.

ഫൈ​ന​ലി​ൽ ബം​ഗാ​ളി​നെ തോ​ൽ​പ്പി​ച്ചു ആ​ദ്യ​ത്തെ സ​ന്തോ​ഷ് ട്രോ​ഫി വി​ജ​യം. സ്വ​പ്ന ടൂ​ർ​ണ​മെ​ന്‍റാ​യ നാ​ഗ്ജി ക​ളി​ച്ച​ത് ആ​ന്ധ്രാ​പ്ര​ദേ​ശ്, മൈ​സൂ​ർ (ക​ർ​ണാ​ട​ക), മ​ദി​രാ​ശി (ത​മി​ഴ്നാ​ട്), കേ​ര​ളം, സി​ലോ​ണ്‍ (ശ്രീ​ല​ങ്ക) എ​ന്നീ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​തേ​ണ്‍ പെ​ന്‍റാ​ങ്കു​ല​രി​ൽ കൊ​ല്ല​ത്തും കൊ​ളം​ബോ​യി​ലും ത​ന്‍റെ നാ​യ​ക​ത്വ​ത്തി​ൽ കി​രീ​ട വി​ജ​യം. എ​റ​ണാ​കു​ളം നാ​ഷ​ണ​ലി​ൽ മ​ല​പ്പു​റ​ത്തു​കാ​ര​നാ​യ നേ​വി ഗോ​ൾ​കീ​പ്പ​ർ പൂ​ള​ക്ക​ണ്ണി മൊ​യ്തീ​ൻ​കു​ട്ടി​യും കേ​ര​ളാ ടീ​മി​ൽ ജ്യേ​ഷ്ഠ​ൻ ചേ​ക്കു​വും. അ​പൂ​ർ​വ​മാ​യൊ​രു സം​ഗ​മം.

തു​ട​ർ​ന്നു അ​ഞ്ചു​വ​ർ​ഷം കൊ​ൽ​ക്ക​ത്ത ക്ല​ബി​നു ക​ളി​ച്ചു. 1980ൽ ​ബോം​ബൈ​യി​ലെ ഓ​ർ​ക്കെ മ​ൻ​സി​ൽ ചേ​ർ​ന്നു. 1983ൽ ​സ​മ​രം കാ​ര​ണം തു​ണി​മി​ല്ലു പൂ​ട്ടി​യ​പ്പോ​ൾ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ഇ​രു കാ​ലു​കൊ​ണ്ടും ഡ്രി​ബ്ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന അ​സീ​സി​ന്‍റെ പാ​സു​ക​ൾ പ്ര​തി​രോ​ധം പി​ള​ർ​ത്തു​ന്ന​താ​യി​രു​ന്നു. കൊ​ൽ​ക്ക​ത്ത ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​വ​ർ​ഷം മു​ഹ​മ്മ​ദ​ൻ​സി​ന്‍റെ ല​ത്തീ​ഫു​ദീ​ൻ ടോ​പ് സ്കോ​റ​റാ​യ​പ്പോ​ൾ അ​ടി​ച്ച ഗോ​ളു​ക​ളി​ൽ 90 ശ​ത​മാ​ന​വും അ​തി​നു വ​ഴി​യൊ​രു​ക്കി​യ​തു അ​സീ​സി​ന്‍റെ പാ​സു​ക​ളി​ൽ നി​ന്നാ​യി​രു​ന്നു. മു​ഹ​മ്മ​ദ​ൻ​സി​ൽ നി​ന്നു ആ​ദ്യം ല​ഭി​ച്ച പ്ര​തി​ഫ​ല തു​ക കൊ​ണ്ടു മ​ക്ക​ര​പ്പ​റ​ന്പി​ൽ വാ​ങ്ങി​യ സ്ഥ​ല​ത്തു പ​ണി​ത​താ​ണ് കാ​വു​ങ്ങ​ൽ വീ​ട്. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: ആ​ഷി​ദ, ഹാ​ഫി​ദ.