പെരിന്തൽമണ്ണ: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് അൽശിഫ ഫാർമസി കോളജുമായി സഹകരിച്ച് ഹോം കെയർ പരിചരണത്തിൽ ഫാർമസിസ്റ്റിന്റെ സേവനം ലഭ്യമാകുന്ന പദ്ധതി ആരംഭിച്ചു. ഡോ. നിലാർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. അബൂബക്കർ തയ്യിൽ, ഡോ. ഷംന ശരീഫ്, ഡോ. പല്ലവി, കെ.പി.എം സക്കീർ, പി.ടി.എസ് മൂസു, എ.വി മുസ്തഫ എന്നിവർ പങ്കെടുത്തു.
കോവിഡ് കാലത്ത് ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെട്ട നാൽപ്പതോളം ആരോഗ്യ പ്രവർത്തകർക്കു പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്നേഹാദരം നൽകി. ചടങ്ങ് പെരിന്തൽമണ്ണ സിഐ സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ. ആരതി രഞ്ജിത്ത്, ആർഎംഒ ഡോ. അബ്ദുൾ റസാഖ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സക്കീർ, ജനാർദനൻ, സെന്തിൽ, പാലിയേറ്റീവ് ഭാരവാഹികളായ പി.പി സൈതലവി, പി.ടി അബൂബക്കർ എന്നിവർ സംബന്ധിച്ചു.
സിവിൽ ഡിഫൻസ് വോളണ്ടിയർമാരെയും ട്രോമാകെയർ അംഗങ്ങളെയും പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ ആദരിച്ചു.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 1250 ൽപരം ഡയാലിസിസ് ചെയ്യുന്നതിനു സേവനം നൽകിയ ജീവനക്കാരെയും പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ആദരിച്ചു.
സ്നേഹാദരചടങ്ങ് നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. വിവിധ ചടങ്ങുകൾക്ക് ജനറൽ സെക്രട്ടറി കെ.പി ഷൈജൽ, കോ-ഓർഡിനേറ്റർ കുറ്റീരി മാനുപ്പ എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ: പാലിയേറ്റീവ് ദിനത്തിൽ നിർധനരായ കിടപ്പുരോഗികളുടെ ചികിത്സക്കും പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കും സഹായങ്ങൾ നൽകുന്നതിനും മർച്ചന്റ്സ് യൂത്ത് വിംഗ് ഫണ്ട് സമാഹരണം നടത്തി. ചമയം ഷാജഹാനിൽ നിന്നു ഫണ്ട് സ്വീകരിച്ച് പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാലിമാർ ഷൗക്കത്ത് ഉദ്ഘടനം ചെയ്തു. യൂത്ത് പ്രസിഡന്റ് ഫസൽ മലബാർ, ജനറൽ സെക്രട്ടറി കാജാ മുഹിയുദീൻ എന്നിവർ നേതൃത്വം നൽകി.
മാർച്ചന്റ്സ് ട്രഷറർ സി.പി. മുഹമ്മദ് ഇക്ബാൽ, വ്യാപാരി ഏകോപനസമിതി മണ്ഡലം പ്രസിഡന്റ് യൂസുഫ് രാമപുരം, പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റിവ് സെക്രട്ടറി കെ.പി ഷൈജൽ, പി.പി സൈതലവി, ഗഫൂർ വള്ളൂരാൻ, ഹാരിസ് ഇന്ത്യൻ, ജില്ലാ യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ഷബീർ മാഞ്ഞബ്രാ, ഇബ്രാഹിം ഫിറോസ്, സമാൻ, ബഷീർ കുന്നുമ്മൽ, ഫിറോസ് ഫസ്റ്റ്ക്രൈ, അൻവർ തുടങ്ങിയവർ പങ്കെടുത്തു.