ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണം ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കും
Saturday, January 15, 2022 12:19 AM IST
നി​ല​ന്പൂ​ർ: ഷൊ​ർണൂ​ർ-​നി​ല​ന്പൂ​ർ റെ​യി​ൽ പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണം ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കും. ലാ​ർ​സ​ൻ ആ​ൻ​ഡ് ടൂ​ബ്രോ (എ​ൽ​ആ​ൻ​ഡ്ടി) ക​ന്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

70 കി​ലോ​മീ​റ്റ​ർ ദൂ​രം (66 കി​ലോ​മീ​റ്റ​ർ പാ​ത​യും ബാ​ക്കി നാ​ലു കി​ലോ​മീ​റ്റ​ർ അ​ങ്ങാ​ടി​പ്പു​റം, വാ​ണി​യ​ന്പ​ലം, നി​ല​ന്പൂ​ർ യാ​ർ​ഡു​ക​ളും) വൈ​ദ്യു​തീ​ക​രി​ക്കാ​ൻ 1300 തൂ​ണു​ക​ളി​ൽ കൂ​ടി കാ​ൻഡി ​ലി​വ​ർ രീ​തി​യി​ലാ​ണ് വൈ​ദ്യു​തി ക​ന്പി​ക​ൾ ക​ട​ന്നു പോ​വു​ക. മു​ട​ങ്ങാ​തെ വൈ​ദ്യു​തി ല​ഭി​ക്കാ​ൻ മേ​ലാ​റ്റൂ​രി​ൽ ട്രാ​ക്ഷ​ൻ സ​ബ് സ്റ്റേ​ഷ​ൻ (ടി​എ​സ്എ​സ്.) നി​ർ​മി​ക്കും. കെഎ​സ്ഇ​ബി. മേ​ലാ​റ്റൂ​ർ 110 കെവി സ​ബ് സ്റ്റേ​ഷ​നു​മാ​യി ഇ​തി​നെ ബ​ന്ധി​പ്പി​ക്കും. ഇ​ട​യി​ലെ സ്വി​ച്ചിം​ഗ് സ്റ്റേ​ഷ​നു​ക​ൾ വാ​ടാ​നാം​കു​റി​ശി, അ​ങ്ങാ​ടി​പ്പു​റം, വാ​ണി​യ​ന്പ​ലം എ​ന്നി​വി​ട​ങ്ങ​ളാ​ണ്. ട​വ​ർ വാ​ഗ​ണ്‍ ഷെ​ഡും ഓ​വ​ർ​ഹെ​ഡ് എ​ക്വി​പ്മെ​ന്‍​റ് ഡി​പ്പോ​യും (ഒ​എ​ച്ച്ഇ ഡി​പ്പോ), ഓ​ഫീ​സും ക്വാ​ർ​ട്ടേ​ഴ്സു​ക​ളും നി​ല​ന്പൂ​രി​ൽ വ​രും.

വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ പാ​ത​യി​ലെ ഇ​ന്ധ​ന ചെ​ല​വ് 40 ശ​ത​മാ​ന​ത്തോ​ളം കു​റ​യും. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ ഏ​ക ഒ​റ്റ​പ്പെ​ട്ട ഡീ​സ​ൽ തു​രു​ത്ത് എ​ന്ന സ്ഥി​തി മാ​റും. വ​ഴി​യി​ൽ ഡീ​സ​ൽ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യാ​ൽ പ​ക​രം ഡീ​സ​ൽ എ​ൻ​ജി​ൻ എ​റ​ണാ​കു​ള​ത്ത് നി​ന്നോ ഈ​റോ​ഡ് നി​ന്നോ വ​രേ​ണ്ട സ്ഥി​തി വി​ശേ​ഷം ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​കും. പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ​ക്കു പ​ക​രം കൂ​ടു​ത​ൽ സ്പീ​ഡി​ൽ ഓ​ടു​ന്ന മെ​മു വ​ണ്ടി​ക​ൾ ഓ​ടി​ക്കാം. വ​ഴി​യോ​ര സ്റ്റേ​ഷ​നു​ക​ളി​ൽ പെ​ട്ടെ​ന്നു നി​ർ​ത്തി എ​ടു​ത്തു പോ​കാ​ൻ പ​റ്റു​ന്ന മെ​മു വ​ണ്ടി​ക​ൾ വ​ന്നാ​ൽ ഓ​ട്ട​ത്തി​ൽ സ​മ​യ​ലാ​ഭം ഉ​ണ്ടാ​കും.

മെ​മു വ​ണ്ടി​ക​ൾ​ക്കു എ​ൻ​ജി​ൻ തി​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ നി​ല​ന്പൂ​രെ​ത്തി 20 മി​നി​റ്റ് കി​ട​ക്കാ​തെ അ​ഞ്ചു മി​നി​റ്റു​കൊ​ണ്ട് മ​ട​ക്ക യാ​ത്ര തു​ട​ങ്ങാം. ഷൊ​ർ​ണൂ​രി​ൽ വ​ന്നു യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന എ​റ​ണാ​കു​ളം-​ഷൊ​റ​ണൂ​ർ മെ​മു, കോ​യ​ന്പ​ത്തൂ​ർ -ഷൊ​റ​ണൂ​ർ മെ​മു എ​ന്നീ വ​ണ്ടി​ക​ൾ നി​ല​ന്പൂ​ർ​ക്ക് നീ​ട്ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കും.