ബ​സും ഗു​ഡ്സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു
Monday, December 6, 2021 10:28 PM IST
താ​നൂ​ർ: ബ​സും ആ​പ്പേ ഗു​ഡ്സ് മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു. താ​നാ​ളൂ​ർ അ​രീ​ക്കാ​ട് സ്വ​ദേ​ശി വ​ട​ക്കി​നി​യേ​ട​ത്ത് അ​ഷ്റ​ഫി​ന്‍റെ മ​ക​ൾ സ​ഫ്ല ഷെ​റി​ൻ (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ താ​നാ​ളൂ​ർ ചു​ങ്ക​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. ഒ​ഴൂ​ർ വെ​ട്ടു​കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നു വി​റ​കു​മാ​യി അ​രീ​ക്കാ​ട്ടേ​ക്ക് പോ​കു​ന്ന​തി​നി​ടെ ആ​പ്പേ​യും ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആ​പ്പേ ത​ല​കീ​ഴാ​യി മ​റി​യു​ക​യും മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി ത​ൽ​ക്ഷ​ണം മ​രി​ച്ചു. താ​നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം അ​രീ​ക്കാ​ട് മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തി.

അ​രീ​ക്കാ​ട് എ​എം​യു​പി സ്കൂ​ളി​ൽ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ആ​പ്പേ ഡ്രൈ​വ​ർ വെ​ട്ടു​കു​ളം സ്വ​ദേ​ശി കി​ഴ​ക്കേ​ക്ക​ര സാ​ക്കി​റി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റം​ല​യാ​ണ് സ​ഫ്ല ഷെ​റി​ന്‍റെ മാ​താ​വ്. സ​ഫ് വാ​ൻ സ​ഹോ​ദ​ര​നാ​ണ്.