അ​ക്ഷ​ര​ക്കൂ​ട്ട് - പു​സ്ത​ക വി​ത​ര​ണോ​ദ്ഘാ​ട​നം നാ​ലി​ന്
Thursday, December 2, 2021 12:54 AM IST
മ​ല​പ്പു​റം: അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി​യു​ടെ അ​ക്ഷ​ര​ക്കൂ​ട്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ലി​നു രാ​വി​ലെ ഒ​ന്പ​തി​നു പാ​ണ​ക്കാ​ട് ഹാ​ദി​യ സെ​ന്‍റ​റി​ൽ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കും. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എ​ഴു​ത്തു​കാ​ര​ന്‍ പി. ​സു​രേ​ന്ദ്ര​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള മ​ണ്ഡ​ലം കെ​എം​സി​സി ഘ​ട​ക​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കോ​ള​ജ്, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ള്‍, പ​ബ്ലി​ക് ലൈ​ബ്ര​റി​ക​ള്‍ തു​ട​ങ്ങി നൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു 10 ല​ക്ഷം രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് ന​ല്‍​കു​ന്ന​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന കെ​എം​സി​സി​യു​ടെ പു​തി​യ ചു​വ​ടു​വ​യ്പ് ആ​ണ് ഈ ​പ​ദ്ധ​തി.

വ​ള​ച്ചൊ​ടി​ക്ക​പ്പെ​ടു​ന്ന ച​രി​ത്ര​സ​ത്യ​ങ്ങ​ളു​ടെ യാ​ഥാ​ര്‍​ഥ്യം പു​തു​ത​ല​മു​റ​യ്ക്ക് മ​ന​സി​ലാ​ക്കാ​നു​ത​കു​ന്ന ച​രി​ത്ര ഗ്ര​ന്ഥ​ങ്ങ​ള്‍ മു​ത​ല്‍ വ്യ​ക്തി​ജീ​വി​ത​ത്തി​നും വി​കാ​സ​ത്തി​നും സ​ഹാ​യ​ക​മാ​കു​ന്ന ആ​ധു​നി​ക എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ളും ഒ​പ്പം ക​ഥ, നോ​വ​ൽ, യാ​ത്രാ വി​വ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​കും.

പു​സ്ത​ക​വാ​യ​ന​യ്ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് പ്ര​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ഈ ​പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തു​ള്ള, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ഹം​സ​ക്കോ​യ, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ച​ങ്ങ​രം​കു​ളം, കോ​യ​ഹാ​ജി ളാ​ക​യി​ല്‍, റ​ഷീ​ദ് മാ​റാ​ക്ക​ര എ​ന്നി​വ​ര്‍ മ​ല​പ്പു​റ​ത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.