പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ച്ചു
Thursday, December 2, 2021 12:54 AM IST
മ​ങ്ക​ട: മ​ല​പ്പു​റം, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ നി​ന്നു ക​ള​വു​പോ​യ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ക​ണ്ടെ​ത്തി ന​ൽ​കു​ന്ന​തി​ന് മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും സി​ഐ യു.​കെ. ഷാ​ജ​ഹാ​നെ​യും നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് ചെ​യ​ർ​മാ​നും യൂ​ണി​യ​ൻ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി. ​ശ​ശി​കു​മാ​ർ മ​ങ്ക​ട​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഉ​പ​ഹാ​രം ന​ൽ​കി. ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​സ​മ​ദ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം. ​സു​കു​മാ​ര​ൻ, കെ. ​ഫി​റോ​സ്, പി. ​സ​ൽ​മാ​ൻ ഫാ​രി​സ്, എ.​ടി. അ​നി​ൽ കു​മാ​ർ, പി. ​റ​ഷീ​ദ​ലി, കെ. ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വാ​ട​ക​ക്ക് ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ സാ​മ​ഗ്രി​ക​ൾ പൂ​ർ​ണ​മാ​യും ക​ണ്ടെ​ടു​ത്തു.