ബാ​ല​സൗ​ഹൃ​ദ മ​ല​പ്പു​റം ജി​ല്ല ശി​ല്‍​പ​ശാ​ല
Wednesday, December 1, 2021 12:40 AM IST
മ​ല​പ്പു​റം: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​ല​സൗ​ഹൃ​ദ മ​ല​പ്പു​റം ജി​ല്ല എ​ന്ന പേ​രി​ല്‍ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റും ഡി​പി​സി ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ എം.​കെ.​റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ല​സൗ​ഹൃ​ദ മ​ല​പ്പു​റം ജി​ല്ല എ​ന്ന ആ​ശ​യം കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം സെ​ക്ര​ട്ട​റി എ​ന്‍.​എം.​മെ​ഹ​റ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.