ന​ട്ടെ​ല്ല് രോ​ഗ​ത്തി​നു നീ​ന്ത​ൽ ചി​കി​ത്സ​യി​ലൂ​ടെ വിദേശി പൗ​ര​നു രോ​ഗ​ശ​മ​നം
Wednesday, December 1, 2021 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ട്ടെ​ല്ലു സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തി​നു നീ​ന്ത​ൽ ചി​കി​ത്സ​യി​ലൂ​ടെ രോ​ഗ​ശ​മ​നം നേ​ടി കു​വൈ​ത്തി പൗ​ര​ൻ മ​ട​ങ്ങി. അ​ന്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ സാ​മേ​ൽ നാ​സ​ർ അ​ൽ​മു​താ​രി​യ്ക്കാ​ണ് സെ​ർ​വെ​ക്ക​ൽ സ്പോ​ണ്‍ ഡ​യ്ലി​റ്റി​സ് ലം​ബാ​ർ സ്പോ​ണ്‍​ഡ​യ്‌ലിറ്റി​സ് തു​ട​ങ്ങി​യ ന​ട്ടെ​ല്ല് സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​ത്. കു​വൈ​ത്തി​ലും വി​ദേ​ശ​ത്തും നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ഒ​ടു​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ അ​മൃ​തം ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നീ​ന്ത​ൽ ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ് രോ​ഗ​ശ​മ​ന​മു​ണ്ടാ​യ​ത്. വി​ദേ​ശ​ത്തു നി​ന്നു കു​വൈ​റ്റി​ലേ​ക്കു കാ​റു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന സാ​മേ​ൽ നാ​സ​ർ ബ്രി​ട്ട​ണി​ലെ ഡോ​ക്ട​റെ കാ​ണി​ച്ച​പ്പോ​ൾ ഫി​സി​യോതെ​റാ​പ്പി​യും നീ​ന്ത​ലും ദീ​ർ​ഘ​കാ​ല​മാ​യു​ള്ള വേ​ദ​ന​സം​ഹാ​രി​ക​ളും മാ​ത്ര​മാ​ണ് ചി​കി​ത്സ​യെ​ന്നും വേ​ദ​ന​സം​ഹാ​രി​ക​ൾ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത് വൃ​ക്ക​യെ​യും ക​ര​ളി​നെ​യും ത​ക​രാ​റി​ലാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നീ​ന്ത​ലി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഇ​തി​നി​ടെ സാ​മേ​ൽ നാ​സ​ർ അ​ൽ മു​ദാ​രി​യു​ടെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ങ്ക​ട സ്വ​ദേ​ശി​യാ​യ സു​ലൈ​മാ​ൻ എ​ന്ന മ​ണി​യാ​ണ് ത​ന്‍റെ നാ​ട്ടി​ലു​ള്ള അ​മൃ​തം പൊ​യ്ക​യെ​യും അ​വി​ടെ​ത്തെ ചി​കി​ത്സാ രീ​തി​ക​ളെ​ക്കു​റി​ച്ചും വി​വ​രം ന​ൽ​കി​യ​ത്.
തു​ട​ർ​ന്നു ഓ​ണ്‍​ലൈ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ വ​ഴി ഇ​ദ്ദേ​ഹം രോ​ഗ​വി​വ​ര​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും അ​മൃ​തം ആ​യു​ർ​വേ​ദാ​ശു​പ​ത്രി ചീ​ഫ് ഫി​സി​ഷ​ൻ ഡോ​ക്ട​ർ പി. ​കൃ​ഷ്ണ​ദാ​സു​മാ​യി പ​ങ്കു​വ​ച്ചു. തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ സാ​മേ​ൽ നാ​സ​ർ അ​ൽ​മു​താ​രി​യെ ഡോ​.കൃ​ഷ്ണ​ദാ​സും നീ​ന്ത​ൽ പ​രി​ശീ​ല​ക കെ. ​ന​ളി​നി​ദേ​വി​യും അ​മൃ​തം പൊ​യ്ക​യി​ൽ നീ​ന്ത​ൽ പ​ഠി​പ്പി​ച്ചു. ത​ന്‍റെ രോ​ഗ​ശ​മ​ന​ത്തോ​ടൊ​പ്പം നീ​ന്ത​ൽ പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഇ​ദ്ദേ​ഹം സ​ന്തോ​ഷ​വ​നാ​യാ​ണ് തി​രി​ച്ചു പോ​യ​ത്. കോ​വി​ഡ് വ്യാ​പ​നം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ആ​യു​ർ​വേ​ദ ചി​കി​ത്സാ​രം​ഗ​ത്ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് സാ​മേ​ൽ നാ​സ​ർ അ​ൽ മു​താ​രി​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വ്. കു​വൈ​ത്തി​ലെ ബി​സി​ന​സ് രം​ഗ​ത്ത് ഏ​റെ സ്വാ​ധീ​ന​മു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ വി​ദേ​ശി​ക​ളെ കേ​ര​ള​ത്തി​ലേ​ക്കു എ​ത്തി​ക്കു​ന്ന​തി​നും കേ​ര​ളീ​യ ചി​കി​ത്സ ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ആ​തി​ഥ്യ മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. സാ​മേ​ൽ അ​ൽ നാ​സ​ർ മു​താ​രി​യെ അ​മൃ​തം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ചീ​ഫ് ഫി​സി​ഷ​ൻ ഡോ. ​പി. കൃ​ഷ്ണ​ദാ​സ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഡോ. ​പി. കൃ​ഷ്ണ​ദാ​സ്, ഡോ. ​ഷീ​ബാ കൃ​ഷ്ണ​ദാ​സ്, ഡോ. ​ശാ​ലി രാ​ജീ​വ്, ഡോ. ​വി​ഷ്ണു​മോ​ഹ​ൻ, നീ​ന്ത​ൽ പ​രി​ശീ​ല​ക കെ. ​ന​ളി​നി​ദേ​വി എ​ന്നി​വ​ർ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.