നി​ല​ന്പൂ​രി​ലെ റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം ദു​ഷ്ക​രം
Wednesday, December 1, 2021 12:40 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ കെഎൻ​ജി റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി. റോ​ഡ് പ​ല​സ്ഥ​ല​ങ്ങ​ളി​ലും ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ന​ന്നാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല. താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ​തി​നാ​ൽ നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ല​ന്പൂ​രി​ൽ ഒ​ട്ടേ​റെ പേ​രാ​ണ് നി​ത്യ​വും എ​ത്തു​ന്ന​ത്. ക​രി​ന്പു​ഴ മു​ത​ൽ വ​ട​പു​റം വ​രെ​യു​ള്ള സ്ഥ​ല​ത്തു കൂ​ടി​യാ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കെഎൻ​ജി റോ​ഡു​ള്ള​ത്. ഇ​തി​ൽ ക​രി​ന്പു​ഴ മു​ത​ൽ ച​ന്ത​ക്കു​ന്ന് വ​രെ വ​ലി​യ കു​ഴ​പ്പ​മി​ല്ല. ച​ന്ത​ക്കു​ന്ന് മു​ത​ൽ വ​ട​പു​റം വ​രെ ഇ​ട​വി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ കു​ഴി​ക​ൾ ത​ന്നെ. ഈ ​മൂ​ന്ന്, മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ മാ​ത്രം ഇ​രു​പ​തി​ലേ​റെ കു​ഴി​ക​ളാ​ണ് കെഎൻ​ജി റോ​ഡി​ലു​ള്ള​ത്. കു​ഴി​ക​ളി​ൽ ചി​ല​പ്പോ​ൾ അ​ൽ​പം മെ​റ്റ​ലി​ട്ട് നി​ക​ത്തും. ഏ​താ​നും ദി​വ​സം വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ ത​ന്നെ അ​വി​ടെ വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ടും. ഒ​രു മാ​സം മു​ന്പാ​ണ്് വ​ട​പു​റം​ പാ​ലം ക​ഴി​ഞ്ഞു​ള്ള സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വ​ലി​യ കു​ഴി​ക​ൾ ടാ​റി​ട്ട് നി​ക​ത്തി​യ​ത്. ഇ​പ്പോ​ൾ അ​തി​ലും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു തു​ട​ങ്ങി. റോ​ഡി​ലെ കു​ഴി​ക​ൾ കാ​ര​ണം ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കു ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്.
ച​ന്ത​ക്കു​ന്ന് അ​ക​ന്പാ​ടം റോ​ഡ് ജം​ഗ്ഷ​നി​ൽ നി​ന്നു കു​ഴി​ക​ൾ തു​ട​ങ്ങു​ക​യാ​യി.
ഗ്യാ​സ് ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യാ​ൽ പ​ല ഭാ​ഗ​ത്താ​യി കു​ഴി​ക​ൾ കാ​ണാം. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് പ​ല ത​ട്ടി​ലാ​ണു​ള്ള​ത്. പ​ഴ​യ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ തു​ട​ങ്ങി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ വ​രെ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് മൂ​ന്ന​ടി​യോ​ളം വീ​തി​യി​ൽ റോ​ഡ് ചാ​ലാ​യാ​ണ് കി​ട​ക്കു​ന്ന​ത്. ന​ഗ​ര​മ​ധ്യ​ത്തി​ൽ മി​ൽ​മ ബൂ​ത്തി​നു മു​ന്നി​ലും ജി​യു​പി സ്കൂ​ളി​നു മു​ന്നി​ലും പോ​ലീ​സ് ക്യാ​ന്പ് റോ​ഡി​നോ​ട് ചേ​ർ​ന്നും കു​ഴി​ക​ളാ​ണു​ള്ള​ത്. രാ​ജീ​വ്ഗാ​ന്ധി മി​നി ബൈ​പ്പാ​സ് റോ​ഡ് ജ്യോ​തി​പ്പ​ടി​യി​ൽ ചേ​രു​ന്നി​ട​ത്ത് റോ​ഡ് ത​ക​ർ​ന്നു കു​ളം പോ​ലെ​യാ​ണ് കി​ട​ക്കു​ന്ന​ത്. ബൈ​പ്പാ​സ് റോ​ഡ് വീ​ട്ടി​ക്കു​ത്ത് റോ​ഡി​ൽ ചേ​രു​ന്നി​ട​ത്തും അ​വ​സ്ഥ ഇ​തു​ത​ന്നെ. ജ്യോ​തി​പ്പ​ടി ക​ഴി​ഞ്ഞാ​ൽ റോ​ഡി​ന്‍റെ അ​രി​ക് ത​ക​ർ​ന്നു കു​ഴി​ക​ളു​ണ്ട്. ഇ​വി​ടെ റോ​ഡ​രി​കി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​റ​ങ്ങി​യാ​ൽ അ​വ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തു ത​ന്നെ. വ​ട​പു​റം പാ​ല​ത്തി​നു സ​മീ​പം റോ​ഡി​ലാ​ണ് ഏ​റ്റ​വും വ​ലി​യ കു​ഴി​ക​ൾ. നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യു​ടെ ന​വീ​ക​ര​ണം ന​ട​ന്ന​പ്പോ​ൾ വ​ഴി​ക്ക​ട​വ് മു​ത​ൽ വ​ട​പു​റം വ​രെ യാ​തൊ​രു പ്ര​വൃ​ത്തി​യും ന​ട​ത്തി​യി​ട്ടി​ല്ല. ഇ​നി​യെ​ന്ന് ന​ട​ക്കു​മെ​ന്നു നി​ശ്ച​യ​മി​ല്ലാ​ത്ത അ​സ്ഥ​യാ​ണ്.